Hot Posts

6/recent/ticker-posts

കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി

കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി. ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി സുബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ആഫീസർ ശ്രീമതി രമ്യ ആർ സ്വാഗതം ആശംസിച്ചു. ഉൽഘാടനവും മികച്ച കർഷകൻ ശ്രീ ജോസ് കെ രാജുവിനെ ആദരിക്കലും അവാർഡ് വിതരണവും ബഹു. ളാലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ജോസ് പ്ലാക്കൂട്ടം നിർവ്വഹിച്ചു. കർഷകരിൽ നിന്നും തിരഞ്ഞെടുത്ത ജൈവ കർഷകൻ ശ്രീ ജോർജ്‌ തോമസ്,തേനീച്ച കർഷകൻ ശ്രീ ജോസഫ് മാത്യു, വനിതാ കർഷക ശ്രീമതി വത്സമ്മ ജോസ്, വിദ്യാർത്ഥി കർഷകൻ ആദിത്യൻ കെ ആർ, മുതിർന്ന കർഷകൻ ശ്രീ മാത്യു ജോസഫ്, എസ്. സി. വിഭാഗം കർഷക ശ്രീമതി ബിന്ദു ബിനു, യുവ കർഷകൻ ശ്രീ ടെമി ടോമി, കർഷക തൊഴിലാളി ശ്രീ സുരേഷ് ടി പി, കർഷക ഗ്രൂപ്പ്‌ ട്രൂ റൂട്ട്സ് ഫാം കിഴപറയാർ എന്നിവരെ അവാർഡുകൾ നൽകി ആദരിച്ചു.

സ്വയം പ്രവർത്തിത കാലാവസ്ഥ മാപിനി സ്ഥാപിക്കുന്നതിനു സൗജന്യമായി സ്ഥലം വിട്ടു നൽകിയ കർഷകനായ ശ്രീ കെ ടി അഗസ്റ്റിൻ കുറ്റിയാങ്കലിനെ ബഹു. ഗ്രാമപഞ്ചായത്ത്  സെക്രട്ടറി ശ്രീ റോയി കെ മാത്യു ആദരിച്ചു.

ബ്ലോക്ക്‌ മെമ്പർമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ സംബന്ധിച്ച് സഹകരിച്ച  എല്ലാവർക്കും ഓണസദ്യയും ഒരുക്കിയിരുന്നു.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം