Hot Posts

6/recent/ticker-posts

പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,

 പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,കുളത്തുങ്കൽ  ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 4.5 കോടി രൂപ ചിലവഴിച്ചു എന്നും ഫണ്ട് പലരും മുക്കി എന്നും മറ്റുമുള്ള ബിജെപി നേതാവ് പി.സി ജോർജിന്റെ തുറന്നുപറച്ചിലിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ പി.സി ജോർജിനു വേണ്ടി പണം ഒഴുക്കലാണ് നിയോജകമണ്ഡലത്തിൽ നടന്നത്. ഇലക്ഷൻ തലേന്ന് അരുവിത്തുറ ബൂത്തിൽ വീടുകളിൽ കയറി വോട്ടിന് പണം നൽകിയ പിസി ജോർജിന്റെ ഏജന്റിനെയും സംഘത്തെയും നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ച സംഭവം ഉണ്ടായി. ഇത് സംബന്ധിച്ച ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയോജക മണ്ഡലത്തിൽ എല്ലായിടത്തും വ്യാപകമായ തോതിൽ പണം വിതരണം നടന്നിരുന്നു. കൂടാതെ തിരഞ്ഞെടുപ്പിന്റെ ആരംഭം മുതൽ ഇപ്രകാരമുള്ള എല്ലാവിധ തെരഞ്ഞെടുപ്പ് അഴിമതികളും പി.സി ജോർജിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ചെലവഴിക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ള തുക 40 ലക്ഷം മാത്രമാണ്. തെരഞ്ഞെടുപ്പിൽ ഏതാണ്ട് 30 ലക്ഷത്തോടനുബന്ധിച്ച തുക മാത്രം ചെലവഴിച്ചതായാണ് പിസി ജോർജ് തെരഞ്ഞെടുപ്പിന് ശേഷം ഇലക്ഷൻ കമ്മീഷന് കണക്ക് നൽകിയിട്ടുള്ളത് . അദ്ദേഹത്തിന്റെ തന്നെ വെളിപ്പെടുത്തൽ പ്രകാരം ഇതിന്റെ ഏതാണ്ട് പതിന്മടങ്ങിലധികം തുക അധികം ചിലവഴിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും, നിയമങ്ങളുടെയും നഗ്നമായ ലംഘനവും ആണ്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. അതിനാൽ തന്നെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇലക്ഷൻ കമ്മീഷനും സംസ്ഥാന ആഭ്യന്തരമന്ത്രിക്കും പരാതി നൽകും. കൂടാതെ എനിക്കെതിരെ പി.സി ജോർജ് നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും. കൂടാതെ അദ്ദേഹം നിരന്തരമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് കേരള പോലീസ് ആക്ട് 120(O) പ്രകാരം നടപടി സ്വീകരിക്കുന്നതിന് പോലീസിലും പരാതി നൽകുന്നതാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മുതൽ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ മുഴുവൻ ആളുകളെയും കാലങ്ങളായി അധിക്ഷേപിക്കുകയും സമൂഹത്തിൽ വർഗീയതയും മതസ്പർദ്ധയും വളർത്തുന്ന വർഗീയ പരാമർശങ്ങളും, സമുദായങ്ങളെയും സമുദായ നേതാക്കളെയും എല്ലാം വിഷലിപ്തമായ പരാമർശങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്യുന്ന പി.സി ജോർജിനെ നിയന്ത്രിക്കാനും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം ആകെ വർഗീയ വിഷവും, മലീമസമായ അധമ സംസ്കാരവും പ്രചരിപ്പിക്കുന്ന പി.സി ജോർജിനെ നിലയ്ക്ക് നിർത്താനും അദ്ദേഹത്തിന്റെ കുടുംബവും, അദ്ദേഹത്തിന്റെ പാർട്ടിയും, ഭരണസംവിധാനങ്ങളും മുന്നോട്ടുവരണമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു

Post a Comment

0 Comments

MORE STORIES

പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 6-ൽ ആറാം സ്ഥാനം നേടിയ മൈഥിലി ശാമിന്റെ വീട്ടിലെത്തി മീനച്ചിൽ ഗ്രാമ പഞ്ചായത്ത് 12 -ാം വാർഡ് മെമ്പർ ശ്രീമതി ബിൻസി വേട്ടോത്തുകുന്നേൽ, ശ്രീ ഷിബു പൂവേലിൽ , ഷാജിമോൻ വെള്ളപ്പാട്ട് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു . മികച്ച സംഗീതപ്രകടനത്തിലൂടെ ശ്രദ്ധേയയായ മൈഥിലിയെ അഭിനന്ദിക്കുകയും തുടർന്നുള്ള സംഗീതയാത്രയ്ക്ക് എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുകയും ചെയ്തു.
സണ്ണി കപിക്കാടിനെതിരെ പരാതി നൽകി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി
ഒരു നൂറ്റാണ്ടിനപ്പുറത്തെ ചരിത്രത്തിന്റെ ഓർമകൾക്ക് പുതുജീവൻ നൽകി കുന്നോന്നിയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം.
കോട്ടയത്ത് എക്സൈസ് കമ്മിഷണറുടെ മിന്നൽ പരിശോധന; ഡ്രൈഡേ ദിനത്തിൽ ബാറുകളിലെത്തി ‘മദ്യം വാങ്ങി’ എക്സൈസ് കമ്മിഷണറും വിജിലൻസ് ഓഫിസറും ; കോട്ടയം ഉന്നത ഉദ്യോഗസ്ഥൻ്റെയും നിരവധി ഉദ്യോഗസ്ഥരുടെയും ചങ്ങനാശേരിയിലെ ബാർ ഉടമയുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു ; നടപടികൾ ശക്തമാക്കി എക്സൈസ് കമ്മിഷണറും വിജിലൻസും
ഈരാറ്റുപേട്ടയിൽ വെച്ച് നഷ്ടപ്പെട്ട ഒന്നേകാൽ ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തിരികെ നൽകി..
പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും എട്ടു നോമ്പ് ആചരണവും 415 -ാമത് കല്ലിട്ട തിരുനാളും നാളെ മുതൽ ആരംഭിക്കുന്നു.
ചിറ്റടി ഇടക്കുന്നം റോഡിലെ വട്ടക്കാവ് പാലക്കാതടത്തിൽ സ്വകാര്യ ബസ് മറിഞ്ഞു.
ആത്മവിശ്വാസമാണ് വിജയത്തിലേക്കുള്ള വഴി; ‘ഫോമോ’യെ അകറ്റിനിർത്തണം: എയർ കൊമഡോർ പ്രശാന്ത് നായർ**കോട്ടയം:** *ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ മാത്രമല്ല, പുതിയൊരു കവാടം തന്നെ തുറക്കപ്പെടാം.* ജീവിതത്തിലെ തിരിച്ചടികളെയും നഷ്ടപ്പെടുന്ന അവസരങ്ങളെയും നിരാശയോടെ കാണാതെ പുതിയ സാധ്യതകളിലേക്കുള്ള വഴിയായി കാണണമെന്ന് ഇന്ത്യൻ വ്യോമസേനയിലെ എയർ കൊമഡോർ പ്രശാന്ത് നായർ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.ഐഐഐടി കോട്ടയത്ത് ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച **‘ഫുട്പ്രിന്റ്സ് ഓൺ ദ കോസ്മോസ്’** പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സ്വന്തം കഴിവുകളിലും തീരുമാനങ്ങളിലും വിശ്വാസമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ നേട്ടങ്ങളുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്ത് അവസരങ്ങൾ നഷ്ടപ്പെടുമോയെന്ന ഭയത്തിൽ — **ഫിയർ ഓഫ് മിസ്സിങ് ഔട്ട് (FOMO)** — ജീവിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.“ഓരോരുത്തർക്കും അവരുടേതായ യാത്രയും സമയവുമുണ്ട്. ഒരു അവസരം നഷ്ടപ്പെട്ടാൽ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടതില്ല. അടഞ്ഞുപോയ ഒരു വാതിലിനപ്പുറം നമ്മെ കാത്ത് കൂടുതൽ മികച്ചൊരു അവസരമുണ്ടാകാം,” എന്ന സന്ദേശമാണ് അദ്ദേഹം വിദ്യാർഥികളുമായി പങ്കുവെച്ചത്.**ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം**, ഐഇഇഇ എംടിടി-എസ്, എപി-എസ് സ്റ്റുഡന്റ് ബ്രാഞ്ച് ചാപ്റ്ററുകൾ, ഐഇഇഇ എപി-എസ് കേരള ചാപ്റ്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി **ഐഡിയത്തോൺ – ഫുട്പ്രിന്റ്സ് ഓൺ ദ കോസ്മോസ്**, ബഹിരാകാശ ക്വിസ് എന്നിവയും സംഘടിപ്പിച്ചു. ബഹിരാകാശം, സാങ്കേതികവിദ്യ, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചു. മികച്ച മൂന്ന് ടീമുകൾക്കായി **10,000 രൂപയുടെ സമ്മാനത്തുകയും** പ്രഖ്യാപിച്ചിരുന്നു.ബഹിരാകാശ സ്വപ്നങ്ങൾക്കൊപ്പം ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള സന്ദേശവും പകർന്നുനൽകിയ എയർ കൊമഡോർ പ്രശാന്ത് നായരുടെ പ്രഭാഷണം വിദ്യാർഥികൾക്ക് പ്രചോദനമായി.
മുക്കൂട്ടുതറയിൽ കാർ  ബൈക്കുമായി കൂട്ടിയിടിച്ച് അപകടം: .വെച്ചൂച്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു,