Hot Posts

6/recent/ticker-posts

രാഷ്ട്രപതിയുടെ അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.

രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.

രാമപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം എല്ലാ ഭാഷകളിലും "കേരളം" എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതിന്റെ സന്തോഷാഘോഷമായി രാമപുരം മാർ അഗസ്തീനോസ് കോളേജിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വ്യത്യസ്തമായ ആദരവ് സംഘടിപ്പിച്ചു.

കോളേജ് നടുമുറ്റത്ത്  250 ഓളം വിദ്യാർത്ഥികൾ അണിനിരന്ന്  "കേരളം" എന്ന വാക്ക് രൂപപ്പെടുത്തി. മലയാള ഭാഷയോടും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തോടുമുള്ള ആദരവും അഭിമാനവും ഐക്യബോധവും ഉയർത്തിക്കാട്ടുന്ന ഈ ദൃശ്യം ഏറെ ശ്രദ്ധേയമായി. ഡ്രോൺ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ കേരളത്തോടുള്ള വിദ്യാർത്ഥികളുടെ സ്നേഹവും അഭിമാനവും പ്രതിഫലിപ്പിക്കുന്നതായിരുന്നു.

വിദ്യാർത്ഥികളുടെ ഈ കൂട്ടായ്മ കേരളത്തിന്റെ ഔദ്യോഗിക നാമത്തിന് ലഭിച്ച ചരിത്രപരമായ അംഗീകാരത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം മാതൃഭാഷയുടെയും സംസ്ഥാനത്തിന്റെ വ്യക്തിത്വത്തിന്റെയും പ്രാധാന്യം പുതുതലമുറയെ ഓർമ്മിപ്പിക്കുന്ന സന്ദേശമായും മാറിയതായി കോളേജ് അധികൃതർ പറഞ്ഞു.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം