Hot Posts

6/recent/ticker-posts

പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി

പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി

            പാലാ:_പദവികൾ സംബന്ധിച്ച പരസ്യമായ കലഹം ഇടതുമുന്നണിയിൽ നിന്നും ജനങ്ങൾ കൂടുതൽ അകലുന്നതിന് കാരണമാകുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കേന്ദ്രസർക്കാരിൻ്റെ വർഗീയ അജണ്ടകൾക്ക് വഴങ്ങാതെ ജനങ്ങൾക്കൊപ്പം നിന്ന് വികസന_ക്ഷേമപ്രവർത്തനങ്ങൾ ഏറെ നടത്തിയിട്ടും എന്തുകൊണ്ട് വലിയ പരാജയം സംഭവിച്ചു എന്ന ആഴത്തിലുള്ള വിലയിരുത്തലുകളും തിരുത്തലുകളുമാണ് ഇപ്പോൾ എൽഡിഎഫിന് ആവശ്യം.ഇതല്ലാതുള്ള ഏതു നിലപാട് ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് രാഷ്ട്രീയ ആത്മഹത്യക്ക് തുല്യമായിരിക്കുമെന്ന ധാരണ മുന്നണിയിലെ എല്ലാ ഘടകകക്ഷികൾക്കും ഉണ്ടായിരിക്കണം.സതീശൻ നയിക്കുന്നു ബിജെപി ഭരിക്കുന്നു എന്നപോലെയാണ് കേരളത്തിൽ ഇപ്പോൾ കാര്യങ്ങൾ.വി ഡി സതീശൻ ഇലൂടെ ബിജെപി അവരുടെ രാഷ്ട്രീയ താല്പര്യങ്ങൾ ഭരണ തലത്തിൽ കേരളത്തിൽ നടപ്പാക്കുകയാണ്.പി എം ശ്രീയിലും ലൈഫ് ഭവന പദ്ധതിയിലുമുള്ള ബിജെപി അജണ്ടകൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയിരിക്കുകയാണ്. പ്രളയമടക്കമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഭരണനേതൃത്വം വലിയ പരാജയമായിരുന്നു.മന്ത്രിമാർ ഒരേ വിഷയങ്ങളിൽ പരസ്പരവിരുദ്ധം ആയിട്ടാണ് സംസാരിക്കുന്നത്.ഇത് മന്ത്രിസഭയുടെ കൂട്ട് ഉത്തരവാദിത്വമില്ലായ്മയാണ് വിളിച്ചറിയിക്കുന്നതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ ക്യാമ്പ് പാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

*കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ ക്യാമ്പ് അംഗീകരിച്ച പ്രമേയങ്ങൾ*

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിലും, എല്‍ ലിനോ പ്രതിഭാസത്തിന്റെ കാരണത്താലും കോട്ടയം ജില്ലയിൽ വ്യാപകമായി ഉണ്ടാവുന്ന പ്രളയ ദുരിതത്തെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള നടപടികൾ എടുക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. മീനച്ചിലാറും, മണിമലയാറും പ്രളയം മൂലം നിറഞ്ഞു കവിയുമ്പോൾ അധികമായി ഉണ്ടാകുന്ന പ്രളയ ജലം ഒഴുകി പോകുവാൻ, ആറുകളുടെയും, തോടുകളുടെയും സംഭരണശേഷി ഉയർത്തണം. വേമ്പനാട്ടുകായലിന്റെ നഷ്ടപ്പെട്ട സംഭരണശേഷി വീണ്ടെടുക്കണം, കൃത്യസമയത്ത് തണ്ണീർമുക്കം ബണ്ട് തുറക്കുവാനുള്ള നടപടികൾ സ്വീകരിക്കണം.
    വർഷങ്ങളായി മലയോരമേഖലയിലെ ജനങ്ങളുടെ മനസ്സിലെ തീയായ പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച്, അവസാന നോട്ടിഫിക്കേഷൻ സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. ജനവാസ മേഖലയിലെ വന്യമൃഗം ആക്രമണം തടയുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. വന്യമൃഗങ്ങളുടെ പെരുകിയ എണ്ണം കുറയ്ക്കുവാനുള്ള മാർഗങ്ങൾ അവലംബിക്കണം.
  കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും ശക്തമായ പ്രവർത്തനം നടത്തുവാൻ തീരുമാനിച്ചു. ജനകീയ വിഷയങ്ങളിൽ പ്രാദേശികമായി സമരങ്ങൾ നടത്തുവാനും, കേരള കോൺഗ്രസിന്റെ കഴിഞ്ഞകാല പ്രവർത്തകരെയും നിലവിലുള്ള പ്രവർത്തകരെയും സംയോജിപ്പിച്ചുകൊണ്ട്, പാർട്ടിയുടെ ഈ കാലഘട്ടത്തിലെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ക്ലാസുകളും, സെമിനാറുകളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു.പ്രഭ ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ, എൻ.ജയരാജ് ,ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ ,സണ്ണി തെക്കേടം ,ബേബി ഉഴുത്തുവാൽ, ജോർജുകുട്ടി അഗസ്തി ,ഔസേപ്പച്ചൻ , മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, സോണി സക്കറിയ,സഖറിയാസ് കുതിരവേലി ,ജോസ് പുത്തൻകാല, സിറിയക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, ബ്രൈറ്റ് വട്ടനിരപ്പേൽ, ജോസഫ് ചാമക്കാല ,എ എം മാത്യു , ലാലിച്ചൻ കുന്നിപ്പറമ്പിൽ, സാജൻ കുന്നത്ത്, ടോബിൻ കെ അലക്സ്, ജോജി കുറത്തിയാടൻ, ജോസ് ഇടവഴിക്കൽ, ലൂക്ക് മാത്യു, ഡിനു ചാക്കോ, ഡാനി തോമസ്, രാമചന്ദ്രൻ അള്ളുപുറം ,ജോ കൈപ്പൻ പ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

MORE STORIES

പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 6-ൽ ആറാം സ്ഥാനം നേടിയ മൈഥിലി ശാമിന്റെ വീട്ടിലെത്തി മീനച്ചിൽ ഗ്രാമ പഞ്ചായത്ത് 12 -ാം വാർഡ് മെമ്പർ ശ്രീമതി ബിൻസി വേട്ടോത്തുകുന്നേൽ, ശ്രീ ഷിബു പൂവേലിൽ , ഷാജിമോൻ വെള്ളപ്പാട്ട് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു . മികച്ച സംഗീതപ്രകടനത്തിലൂടെ ശ്രദ്ധേയയായ മൈഥിലിയെ അഭിനന്ദിക്കുകയും തുടർന്നുള്ള സംഗീതയാത്രയ്ക്ക് എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുകയും ചെയ്തു.
സണ്ണി കപിക്കാടിനെതിരെ പരാതി നൽകി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി
ഒരു നൂറ്റാണ്ടിനപ്പുറത്തെ ചരിത്രത്തിന്റെ ഓർമകൾക്ക് പുതുജീവൻ നൽകി കുന്നോന്നിയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം.
കോട്ടയത്ത് എക്സൈസ് കമ്മിഷണറുടെ മിന്നൽ പരിശോധന; ഡ്രൈഡേ ദിനത്തിൽ ബാറുകളിലെത്തി ‘മദ്യം വാങ്ങി’ എക്സൈസ് കമ്മിഷണറും വിജിലൻസ് ഓഫിസറും ; കോട്ടയം ഉന്നത ഉദ്യോഗസ്ഥൻ്റെയും നിരവധി ഉദ്യോഗസ്ഥരുടെയും ചങ്ങനാശേരിയിലെ ബാർ ഉടമയുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു ; നടപടികൾ ശക്തമാക്കി എക്സൈസ് കമ്മിഷണറും വിജിലൻസും
ഈരാറ്റുപേട്ടയിൽ വെച്ച് നഷ്ടപ്പെട്ട ഒന്നേകാൽ ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തിരികെ നൽകി..
പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും എട്ടു നോമ്പ് ആചരണവും 415 -ാമത് കല്ലിട്ട തിരുനാളും നാളെ മുതൽ ആരംഭിക്കുന്നു.
ചിറ്റടി ഇടക്കുന്നം റോഡിലെ വട്ടക്കാവ് പാലക്കാതടത്തിൽ സ്വകാര്യ ബസ് മറിഞ്ഞു.
ആത്മവിശ്വാസമാണ് വിജയത്തിലേക്കുള്ള വഴി; ‘ഫോമോ’യെ അകറ്റിനിർത്തണം: എയർ കൊമഡോർ പ്രശാന്ത് നായർ**കോട്ടയം:** *ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ മാത്രമല്ല, പുതിയൊരു കവാടം തന്നെ തുറക്കപ്പെടാം.* ജീവിതത്തിലെ തിരിച്ചടികളെയും നഷ്ടപ്പെടുന്ന അവസരങ്ങളെയും നിരാശയോടെ കാണാതെ പുതിയ സാധ്യതകളിലേക്കുള്ള വഴിയായി കാണണമെന്ന് ഇന്ത്യൻ വ്യോമസേനയിലെ എയർ കൊമഡോർ പ്രശാന്ത് നായർ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.ഐഐഐടി കോട്ടയത്ത് ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച **‘ഫുട്പ്രിന്റ്സ് ഓൺ ദ കോസ്മോസ്’** പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സ്വന്തം കഴിവുകളിലും തീരുമാനങ്ങളിലും വിശ്വാസമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ നേട്ടങ്ങളുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്ത് അവസരങ്ങൾ നഷ്ടപ്പെടുമോയെന്ന ഭയത്തിൽ — **ഫിയർ ഓഫ് മിസ്സിങ് ഔട്ട് (FOMO)** — ജീവിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.“ഓരോരുത്തർക്കും അവരുടേതായ യാത്രയും സമയവുമുണ്ട്. ഒരു അവസരം നഷ്ടപ്പെട്ടാൽ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടതില്ല. അടഞ്ഞുപോയ ഒരു വാതിലിനപ്പുറം നമ്മെ കാത്ത് കൂടുതൽ മികച്ചൊരു അവസരമുണ്ടാകാം,” എന്ന സന്ദേശമാണ് അദ്ദേഹം വിദ്യാർഥികളുമായി പങ്കുവെച്ചത്.**ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം**, ഐഇഇഇ എംടിടി-എസ്, എപി-എസ് സ്റ്റുഡന്റ് ബ്രാഞ്ച് ചാപ്റ്ററുകൾ, ഐഇഇഇ എപി-എസ് കേരള ചാപ്റ്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി **ഐഡിയത്തോൺ – ഫുട്പ്രിന്റ്സ് ഓൺ ദ കോസ്മോസ്**, ബഹിരാകാശ ക്വിസ് എന്നിവയും സംഘടിപ്പിച്ചു. ബഹിരാകാശം, സാങ്കേതികവിദ്യ, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചു. മികച്ച മൂന്ന് ടീമുകൾക്കായി **10,000 രൂപയുടെ സമ്മാനത്തുകയും** പ്രഖ്യാപിച്ചിരുന്നു.ബഹിരാകാശ സ്വപ്നങ്ങൾക്കൊപ്പം ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള സന്ദേശവും പകർന്നുനൽകിയ എയർ കൊമഡോർ പ്രശാന്ത് നായരുടെ പ്രഭാഷണം വിദ്യാർഥികൾക്ക് പ്രചോദനമായി.
മുക്കൂട്ടുതറയിൽ കാർ  ബൈക്കുമായി കൂട്ടിയിടിച്ച് അപകടം: .വെച്ചൂച്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു,