നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി. 9 പേരാണ് യുഡിഎഫിനൊപ്പമുള്ളത്. യുഡിഎഫ് ഒറ്റ ടീമായി മുന്നോട്ട് പോകും. യുഡിഎഫിനെ തകർക്കാമെന്ന് ആരെങ്കിലും വിചാരിച്ചാൽ അത് തകരില്ല എന്ന് ബോധ്യപ്പെടുത്തുന്ന നിലപാടാണ് യുഡിഎഫ് എടുത്തിട്ടുള്ളത്. നാളെ യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.
.ഉറച്ച നിലപാടാണ് യുഡിഎഫ് അവിശ്വാസ പ്രമേയ അവതരണത്തിൽ സ്വീകരിച്ചതെന്ന് ഫ്രാൻസീസ് ജോർജ്ജ് എംപി പറഞ്ഞു. യുഡിഎഫിൽ നിന്നും വിജയിച്ചവർ യുഡിഎഫിനൊപ്പം നിൽക്കേണ്ടതാണ്. അതിന് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഫ്രാൻസീസ് ജോർജ്ജ് എംപി പറഞ്ഞു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല