മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ അവിശ്വാസം ചർച്ച ചെയ്യാനിരിക്കെ ഇന്ന് രാവിലെ രാജിവെച്ച പ്രസിഡന്റ് സ്വതന്ത്ര അംഗമായ സെനീനാമ്മ കെ.ബി കോൺഗ്രസിൽ ചേർന്നു. പഞ്ചായത്ത് സെക്രട്ടറിയ്ക്ക് രാജി സമർപ്പിച്ചതിന് പിന്നാലെ, കോൺഗ്രസ് നേതാക്കളെത്തി സെനീനാമ്മയെ ത്രിവർണഷാൾ അണിയിക്കുകയായിരുന്നു.
അതേസമയം, ഈ നീക്കം കോൺഗ്രസിനുള്ളിൽതന്നെ അനിഷ്ടങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഗ്രൂപ്പ് തർക്കങ്ങളുടെ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്നും പറയപ്പെടുന്നു..അവിശ്വാസ ചർച്ചകൾ ആരംഭിച്ച സമയത്ത് തന്നെ സെനീനാമ്മയെ സമീപിച്ച് യുഡിഎഫിനൊപ്പം നിൽക്കുന്നതിനുള്ള സാധ്യത ആരാഞ്ഞിരുന്നു. എന്നാൽ ഇവർ വഴങ്ങിയിരുന്നില്ല. തുടർന്ന് യുഡിഎഫിനെ തിരിഞ്ഞുകൊത്തി മറുപക്ഷത്ത് വോട്ട് ചെയ് ജോസഫ് ഗ്രൂപ്പ് അംഗത്തെ പഴയ വിഷയങ്ങൾ മറന്ന് ഒപ്പംകൂട്ടുകയും ടേം അടിസ്ഥാനത്തിൽ പ്രസിഡന്റ്റ് സ്ഥാനം അടക്കം വാഗ്ദാനം ചെയ്തുമാണ് 8 അംഗങ്ങളുടെ ഒപ്പോടെ അവിശ്വാസത്തിന് നോട്ടീസ് നല്‌കിയത്. ഡിസിസി പ്രസിഡന്റ് സാന്നിധ്യത്തിൽ സ്ഥാനങ്ങളടക്കം സംബന്ധിച്ച് കരാറടക്കം തയാറാക്കിയ ശേഷമാണ് അവിസ്വാസത്തിലേയ്ക്ക് നീങ്ങിയത്..അവിശ്വാസ അവതരണത്തിന് 2 നാൾ മുൻപ് രാജിവെച്ച് മറുകണ്ടം ചാടിയ സ്വതന്ത്ര അംഗത്തിന്റെ ഉദ്ദേശശുദ്ധിയിൽ കോൺഗ്രസിലെ ചിലർക്ക് വിശ്വാസമില്ല.
ഏതെങ്കിലും പദവി സ്വപ്‌നം കണ്ട് വന്നാൽ തരാനൊക്കുകയില്ലെന്നും ഇവർ വ്യക്തമാക്കുന്നു. 14-ൽ 8 പേരുടെ പിന്തുണ ഇതിനോടകം ഉറപ്പാക്കിയതിനാൽ ഇനി ആരുടെയെങ്കിലും വാക്ക് കേട്ട് വരുന്നവരുടെ പിന്തുണ ആവശ്യമില്ലെന്നുമാണ് ഇവരുടെ വാദവും.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല