Hot Posts

6/recent/ticker-posts

മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ അപ്രതീക്ഷിത നീക്കം. യുഡിഎഫ് നല്കിയ അവിശ്വാസം ഈ മാസം 20ന് ചര്‍ച്ച ചെയ്യാനിരിക്കെ പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചു.

മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ അപ്രതീക്ഷിത നീക്കം. യുഡിഎഫ് നല്കിയ അവിശ്വാസം ഈ മാസം 20ന് ചര്‍ച്ച ചെയ്യാനിരിക്കെ പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചു. എല്‍ഡിഎഫ് പിന്തുണയോടെ ഭരണം നടത്തിയിരുന്ന സ്വതന്ത്ര അംഗം സെനീനാമ്മ ജോസഫാണ് രാജി സമര്‍പ്പിച്ചത്. 14 അംഗ പഞ്ചായത്തില്‍ 8 അംഗങ്ങള്‍ ഒപ്പിട്ടാണ് അവിശ്വാസത്തിന് നോട്ടീസ് നല്കിയിരുന്നത്. അവിശ്വാസ പ്രമേയം പാസാകുമെന്ന് വ്യക്തമായതോടെയാണ് രാജി. 4 സ്വതന്ത്ര അംഗങ്ങളുള്ള പഞ്ചായത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന വോട്ടെടുപ്പില്‍ കേരള കോണ്‍ഗ്രസ് അംഗം ഷെയ്‌സ് ജോസഫ് എല്‍ഡിഎഫിന് വോട്ട് ചെയ്തതോടെയാണ് എല്‍ഡിഎഫിന് ഭരണം കിട്ടിയത്. ഷെയ്‌സിനെ ഒപ്പംകൂട്ടിയാണ് യുഡിഎഫിന്റെ തിരിച്ചടി. നിലവിലെ ധാരണപ്രകാരം ഷെയ്‌സിനും ഒരു ടേം പ്രസിഡന്റ് പദവി ലഭിക്കും. പഞ്ചായത്തില്‍ ഭരണത്തെ പിന്നോട്ടടിചെന്നും അവിശ്വാസത്തെ നേരിടാനുള്ള ധൈര്യമില്ലാതെ പ്രസിഡന്റ് ഒളിച്ചോടിയതായും യുഡിഎഫ് ആരോപിച്ചു. വൈസ് പ്രസിഡന്റ് രാജിവെച്ചിട്ടില്ല.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം