റോണി കെ ബേബി എം എൽ എയ്ക്ക് അരുവിത്തുറ കോളേജിന്റെ ആദരവ്.
അരുവിത്തുറ: കാഞ്ഞിരപ്പള്ളി എം എൽ എ റോണി കെ ബേബിക്ക് തന്റെ മാതൃകലാലയമായ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ആദരവ് നൽകി . 1997 ൽ യൂണിവേഴ്സിറ്റി തലത്തിൽ രണ്ടാം റാങ്കോടെ കോളേജിലെ പൊളിറ്റിക്കൽ സയൻസിൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് റോണി കെ ബേബി ബിരുദം കരസ്ഥമാക്കി. കോളേജിലെ യൂണിയൻ ജനറൽ സെക്രട്ടറിയായും, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. തന്റെ ജീവിതത്തിലെ നിർണ്ണായകമായ വഴി തിരിവുകൾ സമ്മാനിച്ചത് അരുവിത്തുറ കോളേജാണെന്ന് റോണി കെ ബേബി എം എൽ എ അനുസ്മരിച്ചു. പൊളിറ്റിക്കൽ സയൻസ് അസോസിയേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ.ഫാ മാത്യു ചന്ദ്രൻകുന്നേൽ അദ്ധേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. കോളേജ് ബർസാർ റവ.ഫാ.ബിജു കുന്നയ്ക്കാട്ട് കോളേജിന്റെ സ്നേഹോപഹാരം സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ.തോമസ് പുളിക്കൻ , അധ്യാപകരായ സിറിൾ സൈമൺ, ബർണബാസ് സെബാസ്റ്റ്യൻ തുടങ്ങിയവരും സംസാരിച്ചു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല