Hot Posts

6/recent/ticker-posts

ദുരിത ബാധിതർക്ക് കരുത്തുപകരാൻ എന്നും കൂടെയുണ്ടാകും: മാർ . ജോസഫ് കല്ലറങ്ങാട്ട് .

ദുരിത ബാധിതർക്ക് കരുത്തുപകരാൻ എന്നും കൂടെയുണ്ടാകും: മാർ . ജോസഫ് കല്ലറങ്ങാട്ട് . പെരിങ്ങളം: പ്രകൃതി ദുരന്തങ്ങളിൽ വീടും ഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് കരുത്തുപകരാൻ പാലാ രൂപത പ്രതിജ്ഞാബദ്ധമാണെന്നും പെരിങ്ങളം ഇടവകയുടെ " കരുതൽ "പുനരധിവാസ പദ്ധതി മാതൃകാപരമാണെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. ദുരന്ത ബാധിതർക്ക് ആശ്വാസം പകരുന്നതിനായി വിവിധ ഇടവക പ്രദേശങ്ങൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. പതിനഞ്ചു പുതിയ വീടുകളുടെ നിർമ്മാണവും പതിനെട്ടു വീടുകളുടെ പുന:നിർമ്മാണവും നിരവധി കുടുംബങ്ങളുടെ ജീവിത മാർഗ്ഗം വീണ്ടെടുക്കലും ലക്ഷ്യം വെച്ചുള്ള രൂപതയുടെ സമഗ്രമായ പദ്ധതിക്ക് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയാണ് നേതൃത്വം കൊടുക്കുന്നത്. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ പെരിങ്ങുളത്തെത്തിയ ഉന്നതതല സംഘത്തിൽ വികാരി ജനറാളുമാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് , മോൺ. ജോസഫ് കണിയോടിക്കൽ , ഫിനാൻസ് ഓഫീസർ ഫാ.ജോസഫ് മുത്തനാട്ട്,പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ഫ്രാൻസീസ് ഇടത്തിനാൽ ,ഫാ.മാത്യു പുളിയ്ക്കപ്പറമ്പിൽ , പെരിങ്ങുളം പള്ളി വികാരി ഫാ.ജോർജ് മടുക്കാവിൽ , സഹ വികാരി ഫാ.മാത്യു അമ്മോട്ടുകുന്നേൽ,മംഗളഗിരി പള്ളി വികാരി ഫാ.തോമസ് കൊച്ചോടയ്ക്കൽ, കെയർ ഹോം ഡയറക്ടർ ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം, ഫാ.അഗസ്റ്റ്യൻ കണ്ടത്തികുടിലിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദുരിത ബാധിതർക്ക് രൂപതയുടെ സ്നേഹോപഹാരവും ബിഷപ്പ് സമ്മാനിച്ചു.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം