പൂഞ്ഞാർ പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്കുള്ള ധന സഹായം കൈമാറി
പാലാ : പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ, പയ്യാനിതോട്ടം ഭാഗത്തു ഉണ്ടായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും മരണമടഞ്ഞ റെജിന ജോണി മണപാട്ട്, ജോസഫൻ ജോണി എന്നിവർക്ക് മരണമടഞ്ഞതിനുള്ള കേരള സർക്കാർ ധന സഹായം ആദ്യ ഗഡു, 8 ലക്ഷം രൂപ, ജോണി മണപ്പാട്ടിനു, പൂഞ്ഞാർ MLA സെബാസ്റ്റ്യൻ M J യ്ക്ക് കൈമാറി.
ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌കറിയ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനാർവ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റോജി തോമസ് മുതിരേന്തിക്കൽ, ക്ലിൻറ് അരീപ്ലാക്കൽ, മീനച്ചിൽ തഹസീൽദാർ, പാലാ R D O, പൊതു പ്രവർത്തകരായ M C വർക്കി, സാജൻ വാഴയിൽ, അനീഷ് ഇളം തുരുത്തി എന്നിവർ പങ്കെടുത്തു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല