ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എം.എൽ.എക്കെതിരെ കൗൺസിലർ ബിജു മാത്യൂസ് നടത്തിയ പ്രസ്താവന മറ്റ് സഹ കൗൺസിലർമാരുടെ അറിവോടെയോ സമ്മതത്തോടെയോ നടത്തിയതല്ലെന്ന് മുനിസിപ്പൽ കൗൺസിലർ ടോണി തൈപ്പറമ്പിൽ വ്യക്തമാക്കി.കോൺഗ്രസിനെ സ്നേഹിക്കുകയും പാർട്ടിയോടൊപ്പം നിൽക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ ബിജു മാത്യൂസിന്റെ പ്രസ്താവന എനിക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ നാട്ടകം സുരേഷ് എം.എൽ.എ തന്റെ കർത്തവ്യമാണ് നിർവഹിച്ചത്. അതിനെതിരെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്നും ടോണി തൈപ്പറമ്പിൽ പറഞ്ഞു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല