വെച്ചൂച്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു, ഭാര്യയ്ക്ക് പരിക്ക്എരുമേലി: മുക്കൂട്ടുതറ അസിസി ഹോസ്പിറ്റലിന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ വെച്ചൂച്ചിറ സ്വദേശി മരണപ്പെട്ടു.
വെച്ചൂച്ചിറ കുന്നം അച്ചടിപ്പാറ പാറക്കാൽ വീട്ടിൽ ജെയിംസ് മാത്യു (52) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് നാല് മണിയോടെയായിരുന്നു അപകടം. ജെയിംസും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു കാർ കൂട്ടിയിടിക്കുകയായിരുന്നു.പെയിന്റിംഗ് തൊഴിലാളിയായ ജെയിംസ്, കുന്നം സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളി കൂടിയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെയിംസ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ഭാര്യ മഞ്ജു നിലവിൽ ചികിത്സയിലാണ്.അലൻ, ആൽഫിൻ എന്നിവർ മക്കളാണ്. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല