Hot Posts

6/recent/ticker-posts

ഒരു നൂറ്റാണ്ടിനപ്പുറത്തെ ചരിത്രത്തിന്റെ ഓർമകൾക്ക് പുതുജീവൻ നൽകി കുന്നോന്നിയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം.


ഒരു നൂറ്റാണ്ടിനപ്പുറത്തെ ചരിത്രത്തിന്റെ ഓർമകൾക്ക് പുതുജീവൻ നൽകി കുന്നോന്നിയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം. ഗുരുദേവൻ പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ എത്തിയപ്പോൾ നാമകരണം ചെയ്ത 101-ാം വയസ്സുള്ള പാലംപറമ്പിൽ സുശീലാമ്മയെ കാണാൻ ചതയദിന ഘോഷയാത്രയിലെ ഗുരുദേവന്റെയും മഹാബലിയുടെയും ഗണപതി ഭഗവാന്റെയും വേഷധാരികൾ വീട്ടിലെത്തിയത് ആഘോഷത്തിലെ വേറിട്ട കാഴ്ചയായി.
ഘോഷയാത്രയിൽ സുശീലാമ്മ പങ്കെടുത്തിരുന്നില്ല. പകരം, ഗുരുദേവന്റെയും മഹാബലിയുടെയും ഗണപതി ഭഗവാന്റെയും വേഷമിട്ടവർ ചരിത്രത്തിന്റെ ആ സാക്ഷിയെ തേടി വീട്ടുമുറ്റത്തെത്തുകയായിരുന്നു. നൂറ്റാണ്ടിന് മുമ്പ് ഗുരുദേവന്റെ സന്നിധിയിൽ പേര് ലഭിച്ച സുശീലാമ്മയെ ചതയദിനത്തിൽ ഗുരുദേവന്റെ വേഷമിട്ടയാൾ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി കാണുന്നത് അപൂർവ കാഴ്ചയായി മാറി.
1927-ലാണ് ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിലെത്തിയത്. ശിവഗിരിയിൽനിന്ന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ക്ഷേത്രപ്രതിഷ്ഠയ്ക്കായി ഇടപ്പാടിയിലെത്തിയ ഗുരുദേവനെ പൂഞ്ഞാറിൽനിന്നുള്ള സംഘം സന്ദർശിക്കുകയും പൂഞ്ഞാറിലെത്തണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് ഗുരുദേവൻ പൂഞ്ഞാറിലെത്തി.
ഇന്ന് മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് അന്ന് ഭജനമഠമായിരുന്നു. അവിടെ ഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി. പിന്നീട് ക്ഷേത്രസങ്കേതമായി വളർന്ന ഈ സ്ഥാപനത്തിന് ആകൽപാന്തപ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്ന് നാമകരണം ചെയ്തതും ഗുരുദേവനായിരുന്നു.ഈ സന്ദർശനത്തിനിടെയാണ് സുശീലാമ്മയുടെ ജീവിതത്തിലെ അപൂർവമായ ചരിത്രനിമിഷവും സംഭവിച്ചത്.
അന്ന് വേലംപറമ്പിൽ വി.ഐ. കൃഷ്ണൻ ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലെടുത്ത് ഗുരുദേവന്റെ സന്നിധിയിലെത്തി. കുഞ്ഞിനെ അനുഗ്രഹിച്ച ഗുരുദേവൻ ‘സുശീല’ എന്ന പേര് നൽകുകയും അന്നപ്രാശം നടത്തുകയും ചെയ്തുവെന്നാണ് കുടുംബത്തിൽ തലമുറകളായി സൂക്ഷിക്കുന്ന ചരിത്രസ്മരണം. മറ്റൊരു കുട്ടിക്ക് ‘സുരേന്ദ്രൻ’ എന്ന പേരും ഗുരുദേവൻ നൽകിയിരുന്നു.

ഗുരുദേവന്റെ കൈകളിൽനിന്ന് നേരിട്ട് പേര് ലഭിച്ച ആ കുഞ്ഞാണ് ഇന്ന് 101-ാം വയസ്സിലെ പാലംപറമ്പിൽ സുശീലാമ്മ. ഗുരുദേവനാൽ നാമകരണം ചെയ്യപ്പെട്ടവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവ വ്യക്തികളിലൊരാളാണ് സുശീലാമ്മ.

കുറ്റിക്കാട്ട് രാഘവൻ നാരായണന്റെ ഭാര്യയായ സുശീലാമ്മയ്ക്ക് 13 മക്കളുണ്ട്. നാല് തലമുറകളിലായി വളർന്ന വലിയ കുടുംബത്തിന്റെ കാരണവരായി 101-ാം വയസ്സിലും സുശീലാമ്മ നിറഞ്ഞുനിൽക്കുന്നു. ഗുരുദേവൻ നേരിട്ട് നൽകിയ പേരിന്റെയും അനുഗ്രഹത്തിന്റെയും ഓർമകൾ ഇന്നും കുടുംബം ഏറെ ആദരവോടെ സൂക്ഷിക്കുന്നു.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം