കോട്ടയം: അയ്യപ്പ സ്വാമിയേയും മാളികപുറത്ത് അമ്മയേയും അവഹേളിക്കുകയും,ഹൈന്ദവസമൂഹത്തെ ഒന്നടങ്കം വേദനിപ്പിക്കുന്ന പരാമർശം നടത്തുകയും ചെയ്ത സണ്ണി കപിക്കാടിനെതിരെ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി പരാതിനൽകിയതായി ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ അറിയിച്ചു.അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും
വിളിച്ചുപറയാം എന്ന അവസ്ഥ ആണ് ഇന്ന് കേരളത്തിൽ ഉള്ളത് എന്നും അതിന്റെ ഉദാഹരണം ആണ് സണ്ണി കപിക്കാടിനെ പോലെയുള്ള കപട മതേതരവാദികളുടെ പ്രസ്താവനകൾ എന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ വിശ്വാസങ്ങൾക്കും,ദേവി ദേവന്മാർക്കും എതിരെ ഇതിന് മുൻപും ഇത്തരം പ്രസ്താവനങ്ങൾ ഉണ്ടായിട്ടുണ്ട് ,എന്നാൽ ഹൈന്ദവ വിശ്വാസങ്ങൾക്കു എതിരായ പ്രസ്താവനകൾ ഉണ്ടാകുമ്പോൾ കണ്ണടക്കുന്ന നിലപാട് ആണ് ഇരുമുന്നണികളും സ്വീകരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപെട്ടു
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല