Hot Posts

6/recent/ticker-posts

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും എട്ടു നോമ്പ് ആചരണവും 415 -ാമത് കല്ലിട്ട തിരുനാളും നാളെ മുതൽ ആരംഭിക്കുന്നു.

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും എട്ടു നോമ്പ് ആചരണവും 415 -ാമത് കല്ലിട്ട തിരുനാളും നാളെ മുതൽ ആരംഭിക്കുന്നു.

പാലാ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും എട്ടു നോമ്പ് ആചരണവും 415 -ാമത് കല്ലിട്ട തിരുനാളും നാളെ മുതൽ ആരംഭിക്കുന്നു. നാളെ വൈകുന്നേരം 4 മണിക്ക് തിരുനാൾ കൊടിയേറ്റ് തുടർന്ന് അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി മോണ്ടളത്തിൽ പ്രതിഷ്ഠിക്കുന്നു ലദീഞ്ഞ് ആഘോഷമായ വിശുദ്ധ കുർബാന , നൊവേന തുടർന്ന് സെമിത്തേരി സന്ദർശനം . ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകുന്നേരം 4 .30 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തിരുനാൾ ദിനങ്ങളിൽ രാവിലെ 4.30 ന് ദിവ്യകാരുണ്യ ആരാധന തുടർന്ന് രാവിലെ 5.30 , 7 , 9:30 വൈകുന്നേരം 4.30 രാത്രി 7 മണി എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാന,നൊവേന തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം 6 മണിക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കും. സെപ്റ്റംബർ 8 ചൊവ്വാഴ്ച പ്രധാന തിരുനാൾ ദിനമായി ആചരിക്കുന്നു അന്നേദിവസം രാവിലെ 4:15 മുതൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിങ്കൽ പൂച്ചെണ്ട് സമർപ്പണത്തിന് അവസരം ഉണ്ടായിരിക്കും. രാവിലെ 4.30 ന് ദിവ്യകാരുണ്യ ആരാധന തുടർന്ന് 5:30, 7 , 9:30 ഉച്ചയ്ക്ക് 12 മണി എന്നീ സമയങ്ങളിൽ ആഘോഷമായ വി.കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് വാദ്യമേളങ്ങൾ 4.15 പ്രസുദേന്തി വാഴ്ച 4:30 ന് ആഘോഷമായ തിരുനാൾ റാസ , സന്ദേശം തുടർന്ന് പട്ടണപ്രദക്ഷിണം 9 മണിക്ക് സമാപന ആശിർവാദം കൊടിയിറക്ക് .സെപ്റ്റംബർ 7 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് പാലാ കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും. തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തീർത്ഥാടന കേന്ദ്രം വികാരി ബഹു. ഫാ.ജോസഫ് തടത്തിൽ,സഹ വികാരിമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ , ഫാ. പോൾ കുന്നുംപുറത്ത്, ഫാ.കുര്യാക്കോസ് കൂട്ടുങ്കൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.പരിപാടികൾക്ക് കൈക്കാരൻമാരായ ടെൻസൺ വലിയ കാപ്പിൽ, ജോമോൻവേലിക്കകത്ത്, ജോർജുകുട്ടി ഞാവള്ളിൽ, സാബു കുര്യൻ കൺവീനർമാരായ രാജേഷ് പാറയിൽ ,ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ വികാരി ഫാ.ജോസഫ് തടത്തിൽ, പാസ്റ്ററൽ അസി.ഫാ.ജോസഫ് ആലഞ്ചേരിൽ, കൈക്കാരൻമാരായ ടെൻസൺ മാത്യു., ജോർജ്കുട്ടി ഞാവള്ളിൽ, ജോമോൻവേലിക്കകത്ത്, സാബു കുര്യൻ കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments

MORE STORIES

പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 6-ൽ ആറാം സ്ഥാനം നേടിയ മൈഥിലി ശാമിന്റെ വീട്ടിലെത്തി മീനച്ചിൽ ഗ്രാമ പഞ്ചായത്ത് 12 -ാം വാർഡ് മെമ്പർ ശ്രീമതി ബിൻസി വേട്ടോത്തുകുന്നേൽ, ശ്രീ ഷിബു പൂവേലിൽ , ഷാജിമോൻ വെള്ളപ്പാട്ട് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു . മികച്ച സംഗീതപ്രകടനത്തിലൂടെ ശ്രദ്ധേയയായ മൈഥിലിയെ അഭിനന്ദിക്കുകയും തുടർന്നുള്ള സംഗീതയാത്രയ്ക്ക് എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുകയും ചെയ്തു.
സണ്ണി കപിക്കാടിനെതിരെ പരാതി നൽകി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി
ഒരു നൂറ്റാണ്ടിനപ്പുറത്തെ ചരിത്രത്തിന്റെ ഓർമകൾക്ക് പുതുജീവൻ നൽകി കുന്നോന്നിയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം.
കോട്ടയത്ത് എക്സൈസ് കമ്മിഷണറുടെ മിന്നൽ പരിശോധന; ഡ്രൈഡേ ദിനത്തിൽ ബാറുകളിലെത്തി ‘മദ്യം വാങ്ങി’ എക്സൈസ് കമ്മിഷണറും വിജിലൻസ് ഓഫിസറും ; കോട്ടയം ഉന്നത ഉദ്യോഗസ്ഥൻ്റെയും നിരവധി ഉദ്യോഗസ്ഥരുടെയും ചങ്ങനാശേരിയിലെ ബാർ ഉടമയുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു ; നടപടികൾ ശക്തമാക്കി എക്സൈസ് കമ്മിഷണറും വിജിലൻസും
ഈരാറ്റുപേട്ടയിൽ വെച്ച് നഷ്ടപ്പെട്ട ഒന്നേകാൽ ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തിരികെ നൽകി..
പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും എട്ടു നോമ്പ് ആചരണവും 415 -ാമത് കല്ലിട്ട തിരുനാളും നാളെ മുതൽ ആരംഭിക്കുന്നു.
ചിറ്റടി ഇടക്കുന്നം റോഡിലെ വട്ടക്കാവ് പാലക്കാതടത്തിൽ സ്വകാര്യ ബസ് മറിഞ്ഞു.
ആത്മവിശ്വാസമാണ് വിജയത്തിലേക്കുള്ള വഴി; ‘ഫോമോ’യെ അകറ്റിനിർത്തണം: എയർ കൊമഡോർ പ്രശാന്ത് നായർ**കോട്ടയം:** *ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ മാത്രമല്ല, പുതിയൊരു കവാടം തന്നെ തുറക്കപ്പെടാം.* ജീവിതത്തിലെ തിരിച്ചടികളെയും നഷ്ടപ്പെടുന്ന അവസരങ്ങളെയും നിരാശയോടെ കാണാതെ പുതിയ സാധ്യതകളിലേക്കുള്ള വഴിയായി കാണണമെന്ന് ഇന്ത്യൻ വ്യോമസേനയിലെ എയർ കൊമഡോർ പ്രശാന്ത് നായർ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.ഐഐഐടി കോട്ടയത്ത് ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച **‘ഫുട്പ്രിന്റ്സ് ഓൺ ദ കോസ്മോസ്’** പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സ്വന്തം കഴിവുകളിലും തീരുമാനങ്ങളിലും വിശ്വാസമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ നേട്ടങ്ങളുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്ത് അവസരങ്ങൾ നഷ്ടപ്പെടുമോയെന്ന ഭയത്തിൽ — **ഫിയർ ഓഫ് മിസ്സിങ് ഔട്ട് (FOMO)** — ജീവിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.“ഓരോരുത്തർക്കും അവരുടേതായ യാത്രയും സമയവുമുണ്ട്. ഒരു അവസരം നഷ്ടപ്പെട്ടാൽ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടതില്ല. അടഞ്ഞുപോയ ഒരു വാതിലിനപ്പുറം നമ്മെ കാത്ത് കൂടുതൽ മികച്ചൊരു അവസരമുണ്ടാകാം,” എന്ന സന്ദേശമാണ് അദ്ദേഹം വിദ്യാർഥികളുമായി പങ്കുവെച്ചത്.**ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം**, ഐഇഇഇ എംടിടി-എസ്, എപി-എസ് സ്റ്റുഡന്റ് ബ്രാഞ്ച് ചാപ്റ്ററുകൾ, ഐഇഇഇ എപി-എസ് കേരള ചാപ്റ്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി **ഐഡിയത്തോൺ – ഫുട്പ്രിന്റ്സ് ഓൺ ദ കോസ്മോസ്**, ബഹിരാകാശ ക്വിസ് എന്നിവയും സംഘടിപ്പിച്ചു. ബഹിരാകാശം, സാങ്കേതികവിദ്യ, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചു. മികച്ച മൂന്ന് ടീമുകൾക്കായി **10,000 രൂപയുടെ സമ്മാനത്തുകയും** പ്രഖ്യാപിച്ചിരുന്നു.ബഹിരാകാശ സ്വപ്നങ്ങൾക്കൊപ്പം ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള സന്ദേശവും പകർന്നുനൽകിയ എയർ കൊമഡോർ പ്രശാന്ത് നായരുടെ പ്രഭാഷണം വിദ്യാർഥികൾക്ക് പ്രചോദനമായി.
മുക്കൂട്ടുതറയിൽ കാർ  ബൈക്കുമായി കൂട്ടിയിടിച്ച് അപകടം: .വെച്ചൂച്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു,