പാലാ: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ
ഏറ്റവും പുതിയ ഷോറൂം പാലാ കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം
പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം സ്വാസികയാണ് ഉദ്ഘാടനം
നിർവ്വഹിച്ചത്.ഉദ്ഘാടന ചടങ്ങിൽ പാലാക്കാരായ 100 പേർക്ക് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിൽ തൊഴിലവസരങ്ങൾ നൽകുമെന്ന പ്രഖ്യാപനവും ബോചെ നടത്തി. മാണി സി. കാപ്പൻ എം.എൽ.എ മുഖ്യാതിഥിയായ ചടങ്ങിൽ ഡയമണ്ട് ആദ്യവിൽപ്പന സോഷ്യൽ വർക്കർ നിഷ ജോസും ഗോൾഡ് ആദ്യവിൽപ്പന ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുലും നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ജോസിൻ ബിനോ, കെവിവിഇഎസ് ജനറൽ സെക്രട്ടറി വി.സി. ജോസഫ്, ജിബി എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് പ്രതിനിധികളായ അനിൽ സി.പി സ്വാഗതവും ജോജി എം.ജെ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിന്റെ ഭാഗമായി പാലായിലെ തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ രോഗികൾക്ക് ‘ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ്’ നൽകുന്ന ധനസഹായ വിതരണവും നടന്നു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല