Hot Posts

6/recent/ticker-posts

പാലായിൽ സപ്ലൈകോ ഓണം ഫെയറിന്റെ ഉദ്ഘാടനം നടന്നു. മാണി സി. കാപ്പൻ എം.എൽ.എ ഫെയറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പാലായിൽ സപ്ലൈകോ ഓണം ഫെയറിന്റെ ഉദ്ഘാടനം നടന്നു. മാണി സി. കാപ്പൻ എം.എൽ.എ ഫെയറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വിലക്കുറവിന്റെ പെരുമഴയാണ് ഭക്ഷ്യ കിറ്റുകളിലൂടെ സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. ഉത്സവ നാളുകളിൽ സാധാരണയുള്ള വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന്റെ ഓണം ഫെയറുകൾ സഹായിക്കും.പൊതുവിപണിയിലെ സർക്കാരിന്റെ ഇടപെടലുകൾ കൃത്രിമ ഭക്ഷ്യക്ഷാമവും പൂഴ്ത്തിവെപ്പും തടയുന്നതിന് ഫലപ്രദമായ നടപടികളാണ്. അവശ്യസാധന ഭക്ഷ്യ കിറ്റുകൾ, ഗിഫ്റ്റ് കാർഡുകൾ, സമ്മാന പദ്ധതികൾ എന്നിവ ഓണം ഫെയറിന്റെ ഇപ്രാവശ്യത്തെ ആകർഷണമാണെന്നും എം.എൽ.എ പറഞ്ഞു. ഗിഫ്റ്റ് കാർഡ് സ്വീകരിച്ച് സമ്മാന പദ്ധതിയുടെ ഉദ്ഘാടനവും മാണി സി കാപ്പൻ നിർവഹിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ അദ്ധ്യക്ഷത വഹിച്ചു. ളാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ളാക്കൂട്ടം ആദ്യവിൽപന നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ ശ്രീമതി ജോസിൻ ബിനോ, എൻ.സുരേഷ്, വി.എസ്. ജോർജുകുട്ടി, പി.കെ ഷാജ കുമാർ , അഡ്വ. ജി അനീഷ്, ജോർജ് പുളിങ്കാട് , പീറ്റർ പന്തലാനി, എം.പി കൃഷ്ണൻ നായർ , വിജയകുമാർ,ചൈത്രം ശ്രീകുമാർ , എം.കെ സൗമ്യാകുമാരി , എസ്. സുനിതാ കുമാരി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം