പാലാ: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട മായാ രാഹുൽ പാലാ ബിഷപ്പ് ഹൗസ് സന്ദർശിച്ചു. ബിഷപ്പ് ഹൗസിലെത്തിയ അധ്യക്ഷയെ രൂപതാ പ്രതിനിധികൾ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു.പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് തടത്തിൽ, ചാൻസലർ റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ, വികാരി ജനറൽമാരായ റവ. ഡോ. ജോസഫ് കണിയോടിക്കൽ, റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവർ ചേർന്നാണ് പുതിയ ചെയർപേഴ്‌സണെ സ്വീകരിച്ചത്. ചുമതലയേറ്റതിന് പിന്നാലെ നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കും നന്മയ്ക്കുമായി രൂപതയുടെ പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിച്ചായിരുന്നു സന്ദർശനം.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല