Hot Posts

6/recent/ticker-posts

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ… മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

ബെംഗളൂരു നഗരത്തിലെ സാധാരണക്കാരായ ബസ് യാത്രക്കാർ നിത്യേന നേരിടുന്ന ദുരിതങ്ങൾ നേരിട്ടറിയാൻ മിന്നൽ പരിശോധനയ്ക്കിറങ്ങിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിന് ലഭിച്ചത് എട്ടിന്റെ പണി! ടിക്കറ്റെടുക്കാൻ നൽകിയ നോട്ടInterനോട് ചില്ലറയില്ലെന്ന് പറഞ്ഞ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (BMTC) കണ്ടക്ടർ മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ടു. നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ അവസ്ഥയും പൊതുജനങ്ങളുടെ പരാതികളും വിലയിരുത്തുന്നതിനായി അധികമാരെയും അറിയിക്കാതെ അതീവ രഹസ്യമായാണ് മന്ത്രി ബസ് യാത്ര നടത്തിയത്.

ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിലാണ് മന്ത്രി കയറിയത്. കൂടെയുണ്ടായിരുന്ന ആൾക്കും ചേർത്ത് രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട മന്ത്രി ടിക്കറ്റ് തുകയ്ക്കായി 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകി. എന്നാൽ ബാക്കി നൽകാൻ ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടർ തട്ടിക്കയറുകയും ചില്ലറയില്ലെങ്കിൽ ബസിൽ നിന്നും ഇറങ്ങിപ്പോകാൻ മന്ത്രിയോട് ആവശ്യപ്പെടുകയുമായിരുന്നു. താൻ സംസ്ഥാനത്തെ ഗതാഗത മന്ത്രിയാണെന്ന് വെളിപ്പെടുത്താതിരുന്ന മന്ത്രി, കണ്ടക്ടറുടെ പെരുമാറ്റം ജനങ്ങൾ ദിവസേന അനുഭവിക്കുന്ന ഒന്നാണെന്ന് നേരിട്ട് ബോധ്യപ്പെടുകയായിരുന്നു.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം