Hot Posts

6/recent/ticker-posts

നിർമ്മാണം പൂർത്തിയായി ജല ലഭ്യതയില്ലാത്തതിനാൽ വാടകക്ക് കൊടുക്കുവാൻ സാധിക്കാതെ നഗരസഭക്ക് ബാധ്യതയായിരുന്ന *മൂന്നാനി ലോയേഴ്സ് ചേമ്പറിൽ കുഴൽക്കിണർ നിർമ്മാണം ആരംഭിച്ചതായി നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു*

 നിർമ്മാണം പൂർത്തിയായി ജല ലഭ്യതയില്ലാത്തതിനാൽ വാടകക്ക് കൊടുക്കുവാൻ സാധിക്കാതെ നഗരസഭക്ക് ബാധ്യതയായിരുന്ന മൂന്നാനി ലോയേഴ്സ് ചേമ്പറിൽ കുഴൽക്കിണർ നിർമ്മാണം ആരംഭിച്ചതായി നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.. ട്രിപ്പിൾ ഐടി സ്ഥാപനത്തിന് ഹോസ്റ്റലിന് നല്കുവാൻ തീരുമാനം എടുത്തിരുന്നു എങ്കിലും കുടിവെള്ളം ഇല്ലാത്തതിനാലും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാലും അവർ കെട്ടിടം ഏറ്റെടുക്കുവാൻ തയ്യാറായിരുന്നില്ല.. ഇതിനാൽ നഗരസഭക്ക് ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തിൽ പ്രതിമാസം നഷ്ടപ്പെട്ടുകൊണ്ടിരുന്നത്.. ട്രിപ്പിൾ ഐടി ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ പൂർത്തിയായെന്നും ഉടൻ തന്നെ അവർക്ക് കെട്ടിടം കൈമാറുമെന്നും ദിയ ബിനു പുളിക്കകണ്ടം പ്രസ്ഥാവനയിൽ അറിയിച്ചു.

Post a Comment

0 Comments

MORE STORIES

 പൂവരണി കുളിരുപ്ലാക്കൽ ഏലിക്കുട്ടി ചാക്കോ (99) നിര്യാതയായി.
പയ്യാനിത്തോട്ടത്ത് വീടിന് മേൽ മണ്ണ് വീണ് മരണപ്പെട്ട ജോസഫിൻ ജോണി മണപ്പാട്ട്
അഡ്വ. ടി.വി. എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃക: മന്ത്രി അഡ്വ. മോൻസ് ജോസഫ്
കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങിമരണംഒരാഴ്ചയ്ക്കിടെ മൂന്നിലവിൽ രണ്ടാമത്തെ ദുരന്തം
വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു : അപകടം  ജൽ ജീവൻ മിഷനായി എടുത്ത കുഴിയിൽ വീണ്
അൽഫോൻസാമ്മയുടെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന്
അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ എട്ടാം ദിവസമായ ഇന്ന് 11.30 നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ദിവ്യബലി അർപ്പിച്ചു
അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവുംഎക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തിൽ ഇതുവരെ അറസ്റ്റിലായത് മൂന്നു പേർ.