Hot Posts

6/recent/ticker-posts

*പാലായിൽ സെൻസസ് ജോലിക്കിടെ അധ്യാപകന് പരിക്ക്*

പാലാ: സംസ്ഥാനത്ത് പുതിയ സെൻസസ് നടപടികൾ പുരോഗമിക്കുന്നതിനിടെ സെൻസസ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ വിവിധ തരത്തിലുള്ള ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതികൾ ഉയരുന്നു. വീടുകൾ തോറും സന്ദർശിച്ച് വിവരശേഖരണം നടത്തേണ്ട സാഹചര്യത്തിൽ പലപ്പോഴും പ്രതികൂല സാഹചര്യങ്ങളാണ് ഇവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.
Comments

ഇതിനിടെ, പാലാ കണ്ണാടിയുറുമ്പ് മേഖലയിൽ സെൻസസ് ജോലിക്കെത്തിയ ഒരു അധ്യാപകന് അപകടത്തിൽ പരിക്കേറ്റു. ഒരു വീട്ടിൽ വിവരശേഖരണത്തിനായി എത്തിയപ്പോൾ വീട്ടിലെ നായ ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അദ്ദേഹം ഓടി രക്ഷപ്പെടുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണെന്നാണ് ലഭിക്കുന്ന വിവരംസെൻസസ് പോലുള്ള പൊതുജനസേവന ചുമതലകൾ നിർവഹിക്കുന്ന ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിൽസാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയും, ഇത്തരത്തിൽ ജോലിക്കിടെ അപകടത്തിൽപ്പെടുന്ന ജീവനക്കാർക്ക് മതിയായ ചികിത്സാ സഹായവും ഇൻഷുറൻസ് പരിരക്ഷയും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്നും ആവശ്യം ശക്തമാകുകയാണ്.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം