Hot Posts

6/recent/ticker-posts

*വരവൂർ തളി പിലക്കാട് കുളത്തിൽ വീണ് വിദ്യാർത്ഥിനി മരിച്ചു.*



വരവൂർ തളി പിലക്കാട് കുളത്തിൽ വീണ് വിദ്യാർത്ഥിനി മരിച്ചു. 
രണ്ട് പേരെ രക്ഷപ്പെടുത്തി. ദേശമംഗലം വറവട്ടൂർ വരമംഗലത്ത് വീട്ടിൽ നാസർ മകൾ ഹസ്ന (19)യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം.
തളിയിലെ ബന്ധുവായ തറയിൽ ഹൈദ്രോസിന്റെ വീട്ടിലേക്ക്
 വന്നതായിരുന്നു ഹസ്ന.
കുടുംബത്തിലെ മറ്റു രണ്ട് കുട്ടികളുടെ കൂടെ തൊട്ടടുത്ത നെൽ വയലിനോട് ചേർന്ന് കിടക്കുന്ന കുളിക്കാൻ ഇറങ്ങിയതായിരുന്നു.ഹസ്ന വെള്ളത്തിൽ താഴ്ന്ന് പോയി.
മറ്റ് രണ്ട് കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി.
വടക്കാഞ്ചേരിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി നടത്തിയ തിരച്ചലിൽ രാത്രി 8.30 ഓടെ മൃതദേഹം കണ്ടെത്തി.
എരുമപ്പെട്ടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ഡെപ്യൂട്ടി തഹസിൽദാർ
 കെ.എസ്.റഹ്‌മത്ത്
വില്ലേജ് ഓഫീസർ എന്നിവരും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.ബി.കണ്ണൻപഞ്ചയത്തു മെമ്പർ ഷെറീന ഷെമീർ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു.മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പട്ടാമ്പിയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ്.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം