മല്ലപ്പള്ളി തുരുത്തിക്കാട് മണിമലയാറ്റിൽ കാണാതായ 17-കാരന്റെ മൃതദേഹം കണ്ടെത്തി; തിരച്ചിലിന് നേതൃത്വം നൽകി ടീം എമർജൻസി
മല്ലപ്പള്ളി: തുരുത്തിക്കാട് കണ്ണിയാണ്കടവിൽ ശനിയാഴ്ച വൈകുന്നേരം മണിമലയാറ്റിൽ കുളിക്കാനിറങ്ങി കാണാതായ എഴുമറ്റൂർ ഇരുമ്പുകുഴി സ്വദേശിയായ ഫെബിൻ (17) എന്ന യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.
വിവരമറിഞ്ഞതിനെ തുടർന്ന് ടീം എമർജൻസി പ്രവർത്തകർ ഇന്ന് പുലർച്ചെ 4 മണിക്ക് ഈരാറ്റുപേട്ടയിൽ നിന്ന് മല്ലപ്പള്ളിയിലേക്ക് തിരിക്കുകയും രാവിലെ 6 മണിക്ക് തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. തുടർന്ന് രാവിലെ 7 മണിയോടെ ടീം എമർജൻസി പ്രവർത്തകർ ഫെബിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് കൂട്ടുകാർക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ ഫെബിനെ കാണാതായത്. വിവരമറിഞ്ഞ് സ്കൂബാ ടീമും അഗ്നിരക്ഷാസേനയും ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രാത്രി വൈകുംവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാത്രി 11:40ഓടെ തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല