കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ ജൂബിലി വർഷത്തിൽ പുരാതനവും മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രവുമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനനത്തിരുനാളും 2026 ആഗസ്റ്റ് 31-ാം തീയതി തിങ്കൾ മുതൽ സെപ്റ്റംബർ 8-ാം തീയതി ചൊവ്വ വരെ ആഘോഷിക്കുകയാണ്.
നോമ്പാചരിച്ചും കുമ്പസാരിച്ചും പരിശുദ്ധ കുർബാനയിലും ദിവ്യകാരുണ്യപ്രദക്ഷിണത്തിലും ഭക്ത്യാദരപൂർവം പങ്കെടുത്തും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലൂടെ ദൈവാനുഗ്രഹങ്ങൾ പ്രാപിച്ച് ജീവിതം നവീകരിക്കാൻ ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല