Hot Posts

6/recent/ticker-posts

മാവേലിക്കരയിൽ സ്വർണ്ണപ്പണയം തിരിമറി നടത്തി കോടികൾ തട്ടിയ കേസ്സിൽ യുവതി അറസ്റ്റിൽ

മാവേലിക്കരയിൽ സ്വർണ്ണപ്പണയം തിരിമറി നടത്തി കോടികൾ തട്ടിയ കേസ്സിൽ യുവതി അറസ്റ്റിൽ മാവേലിക്കര ചുനക്കര കോമല്ലൂരിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ ധനകാര്യസ്ഥപനത്തിൽ പൊതുജനങ്ങളിൽ നിന്നും പണയമായി സ്വീകരിച്ച സ്വർണ്ണം തിരിമറി നടത്തി കോടികൾ തട്ടിയ കേസ്സിലെ രണ്ടാം പ്രതി അറസ്റ്റിലായി. ചുനക്കര നടുവിലേ മുറിയിൽ മണക്കാട്ടുശ്ശേരിൽ വീട്ടിൽ സജു തങ്കച്ചന്റെ ഭാര്യ ടിനു തമ്പാൻ (38) ആണ് പൊലീസിന്റെ പിടിയിലാത്.ചുനക്കര കോമല്ലൂർ ശ്രീലകം ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യസ്ഥപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ടിനു തമ്പാൻ. പ്രതിയും  സ്വകാര്യ സ്ഥാപനത്തിൻ്റെ ഉടമ രാധാകൃഷ്ണനും പൊതുപ്രവർത്തകനായ രാഹുൽ രാധാകൃഷ്ണനും ചേർന്ന് സ്ഥാപനത്തിൽ ആളുകൾ പണയം വെച്ചസ്വർണ്ണാഭരണങ്ങൾ തിരിമറി നടത്തി കോടികൾ തട്ടിയെടുത്തു എന്നാണ് കേസ്സ്.കായംകുളത്ത് ബന്ധുവീട്ടിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്‌ണു പ്രതീപ് ടി.കെ യുടെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡി.വൈ.എസ്.പി അലക്‌സ് ബേബിയുടെ നേതൃത്വത്തിൽ കുറത്തികാട് എസ്.എച്ച്.ഓ ഉദയ കുമാർ.വി, എ.എസ്.ഐ സജുമോൾ, എസ്.പി.സി.ഓ സുന്ദരേശൻ, സി.പി.ഓ ശ്യാംകുമാർ എന്നിവരടങ്ങിയ സ്‌ക്വാഡാണ് പ്രതിയെ കായംകുളത്ത് നിന്നും അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം