Hot Posts

6/recent/ticker-posts

ശിവ സൂര്യ വാരണാസിയിലും ഇല്ല, കാണാതായിട്ട് 20 ദിവസം!'കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്ന് കുറിപ്പ് എഴുതിവച്ചാണ് ശിവ സൂര്യ നാടുവിട്ടത് എന്ന് കുറിപ്പ് എഴുതിവച്ചാണ് ശിവ സൂര്യ നാടുവിട്ടത്

മൊബൈല്‍ ഉപയോഗം വിലക്കിയതിന് വീടു വിട്ടിറങ്ങിയ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം. പൊലീസ് അന്വേഷണം തുടരുമ്പോഴും, ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. കാശിയിലേക്ക് പോകുന്നതായി കുറിപ്പെഴുതി വച്ചിട്ടാണ് ശിവ സൂര്യ പോയത്. ഇതേത്തുടര്‍ന്ന് വാരണാസിയില്‍ അന്വേഷിച്ചെങ്കിലും ശിവ സൂര്യയെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും, ശിവ സൂര്യ അവിടെ എത്തിയതിന്റെ സൂചനകളുമില്ല. കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘം യുപി പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.

ഈമാസം എട്ടിനാണ് ശിവ സൂര്യ വീട് വിട്ടുപോയത്. മൊബൈല്‍ ഗെയിം കളിക്കുന്നത് വിലക്കി അച്ഛന്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെയായിരുന്നു സംഭവം. ശിവ സൂര്യ വീട് വിട്ടിറങ്ങുന്ന സമയം ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. 'കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്ന് കുറിപ്പ് എഴുതിവച്ചാണ് ശിവ സൂര്യ നാടുവിട്ടത്. ചെറുപ്പത്തിലെ അമ്മ മരിച്ച കുട്ടിക്ക് പിതാവ് മാത്രമാണുള്ളത്.

കുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ശിവ സൂര്യ വീട്ടിൽ നിന്നിറങ്ങി നടന്നുപോകുന്നത് കണ്ടതായി പരിസരവാസികൾ മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ച് സമീപങ്ങളിലെ സിസിടിവി പരിശോധിച്ചെങ്കിലും അതിലൊന്നും ശിവ സൂര്യയുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. വീട് വിട്ടിറങ്ങിയെന്ന് വീട്ടുകാർ പറഞ്ഞ സമയം അനുസരിച്ച്, തലശ്ശേരി, മാഹി റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും സൂചനകളൊന്നും ലഭിച്ചില്ല. ശിവ സൂര്യ ട്രെയിൻ കയറി പോയതായും കണ്ടെത്താൻ സാധിച്ചില്ല. വീട് വിട്ടിറങ്ങിയെന്ന് വീട്ടുകാർ പറഞ്ഞ സമയം അനുസരിച്ചുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്.

ബന്ധുക്കളില്‍ നിന്ന് വാങ്ങിയ കൂടുതൽ പണം ശിവസൂര്യയുടെ കയ്യിൽ ഉണ്ടായിരുന്നതായി സംശയിച്ച പൊലീസ്, ട്രെയിനിൽ അല്ലാതെ മറ്റ് വാഹനങ്ങളിൽ കയറി എങ്ങോട്ടെങ്കിലും പോയോ എന്നതും അന്വേഷിച്ചിരുന്നു. മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലാണ് പൊലീസ് സംഘം തെരച്ചിൽ നടത്തിയത്. അവിടെനിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. പിന്നാലെ വാരണാസിയിലെ മലയാളി സംഘങ്ങളെ ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം