കാഞ്ഞിരപ്പള്ളി: വീടുതുറന്ന് മൊബൈൽ ഫോൺ മോഷ്ടിക്കുന്നതിനിടെ സ്വന്തം ഫോൺ സംഭവസ്ഥലത്ത് മറന്നുവെച്ച പ്രതിക്ക് 5 വർഷം തടവുശിക്ഷ വിധിച്ച് കോടതി. എരുമേലി സൗത്ത് മുക്കൂട്ടുതറ കരിമ്പനയിൽ കെ.ആർ. സുനിലിനെയാണ് കാഞ്ഞിരപ്പള്ളി കോടതി ശിക്ഷിച്ചത്.
2021 മാർച്ച് 22-ന് പുലർച്ചെ 1:45-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന്റെ അടുക്കളവാതിൽ ഓടുകൂടി തകർത്ത് അകത്തുകടന്ന സുനിൽ, കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. എന്നാൽ, മോഷണത്തിനിടെ സ്വന്തം ഫോൺ മുറിക്കുള്ളിൽ മറന്നുവെച്ച് കടന്നുകളഞ്ഞതാണ് കേസിൽ നിർണായക തെളിവായത്.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല