കോട്ടയം തിരുവഞ്ചൂർ നീലാണ്ടപ്പടിയിൽ കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവം ; 250 തിലധികം ക്യാമറകൾ പരിശോധിച്ച് മണർകാട് പൊലീസ് ഇടിച്ച കാർ കണ്ടെത്തി ; അപകടമുണ്ടാക്കിയത് എയർപോർട്ടിൽ പോയ ശേഷം മടങ്ങിയെത്തിയ കാർ
August 25, 2026
,കോട്ടയം: ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ തിരുവഞ്ചൂർ നീലാണ്ടപ്പടിയിൽ നിയന്ത്രണം നഷ്ടമായ കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ കാർ കണ്ടെത്തി. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ തിരുവഞ്ചൂർ ലാവണ്യയിൽ ( ലക്ഷ്മി സദനം ) അനിൽ ബി നായരുടെ ഭാര്യ ദീപ അനിലാണ്(51) കാറിടിച്ച് മരിച്ചത്. അപകടത്തിന് ശേഷം രക്ഷപെട്ട കാർ തോട്ടയ്ക്കാട് മാടത്താനി ഭാഗത്ത് നിന്നാണ് മണർകാട് എസ്.ഐ അരുൺ തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ആഗസ്റ്റ് 20 ന് പുലർച്ചെ ഏഴു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ ദീപയെ പിന്നിൽ നിന്നും എത്തിയ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ദീപയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. രണ്ടു ദിവസത്തോളമായി വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ ദീപ 23 നാണ് മരിച്ചത്. ദീപയുടെ സംസ്കാരം നടത്തി.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല