Hot Posts

6/recent/ticker-posts

പാലാ മരിയാസദനത്തിൽ മദർ തെരേസ ദിനാചരണം

 മരിയാസദനത്തിൽ മദർ തെരേസ ദിനാചരണം

പാലാ: മരിയാസദനം സൈക്കോ-സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മദർ തെരേസ ദിനം ആചരിച്ചു. മരിയാസദനത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടർ  സന്തോഷ് ജോസഫ് സ്വാഗതം ആശംസിച്ചു. പാലാ മുനിസിപ്പാലിറ്റി കൗൺസിലർ ജിജി ബൈജു കൊല്ലമ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെയർ ഹോംസ് പാലാ ഡയറക്ടർ ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ എസ്.ഡി. കോൺവെന്റിലെ സിസ്റ്റർ അനീസ്, സ്നേഹാരം സ്പെഷ്യൽ സ്കൂളിലെ സിസ്റ്റർ ജോസ്മിത, പാലാ പ്രൊവിഡൻസ് ഹൗസിലെ സിസ്റ്റർ ഗ്രേസ് എന്നിവരെ ആദരിച്ചു. മുട്ടുചിറ അൽഫോൻസാ സ്നേഹതീരം പ്രസിഡന്റ്. പി. ജെ. ജോസഫിനെയും ചടങ്ങിൽ ആദരിച്ചു.

സമൂഹത്തിലെ അശരണരും അവശരുമായ ആളുകളോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും സേവനത്തിന്റെയും മഹത്തായ മാതൃകയാണ് മദർ തെരേസയെന്ന് ചടങ്ങിൽ അനുസ്മരിച്ചു. മദർ തെരേസയുടെ സേവനസന്ദേശം ജീവിതത്തിൽ പകർത്തുകയും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കായി കൂടുതൽ കരുതലോടെ പ്രവർത്തിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ ചൂണ്ടിക്കാട്ടി.

മദർ തെരേസയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം