Hot Posts

6/recent/ticker-posts

പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിന് ഒന്നാം സ്ഥാനം

സീറോദ വാഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ക്വിസ് മത്സരത്തിൻ്റെ ഭാഗമായി നടത്തിയ സോണൽതല മത്സരത്തിൽ പാലാ സെൻ്റ് തോമസ് കോളേജ് ടീം ഒന്നാം സ്ഥാനവും 12,000 രൂപയുടെ ക്യാഷ് അവാർഡും കരസ്ഥമാക്കി. വിവിധ കോളേജുകളിൽ നിന്നുള്ള 128 ടീമുകളെ മറികടന്നാണ് സെൻ്റ് കോളേജ് വിജയികളായത്. കോളേജിലെ കൊമേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് രണ്ടാം സ്ഥാനവും പാലാ അൽഫോൻസാ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പില്‍, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കൊമേഴ്സ് വിഭാഗം മേധാവി ബോബി സൈമൺ, കൊമേഴ്സ് ഫോറം ഡയറക്ടർ ഡോ. ബിനോയി ചാക്കോ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. അലൻ ജോർജ്, സിറോദ വാഴ്സിറ്റി പ്രതിനിധികളായ റ്റാനിയ ബാബു, അഹിൽ എബ്രാഹം, കുര്യാക്കോസ് ജോർജ് തുടങ്ങിയവർ നേതൃത്വം നല്കി. ദേശീയ ക്വിസ് മത്സരരംഗത്ത് ശ്രദ്ധേയനായ രാഘവ് ചക്രവർത്തിയായിരുന്നു ക്വിസ് മാസ്റ്റർ. സോണൽ തല മത്സരത്തിൽ വിജയികളാകുന്നവർക്ക് സംസ്ഥാന തലത്തിലും തുടർന്ന് വിജയികളാകുന്നവർക്ക് ദേശീയ തലത്തിലും മത്സരിക്കാനുള്ള അവസരം ലഭിക്കും.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം