Hot Posts

6/recent/ticker-posts

വ്യാജ പോക്സോ കേസിനെതിരെ അന്വേഷണം വേണം: സജി മഞ്ഞക്കടമ്പിൽ

വ്യാജ പോക്സോ കേസിനെതിരെ അന്വേഷണം വേണം: സജി മഞ്ഞക്കടമ്പിൽ

പാലാ: പാലാ പോലീസ് എനിക്കെതിരെ വ്യാജമായി എടുത്തിരിക്കുന്ന കേസ് പിൻവലിക്കണമെന്നും, സംഭവത്തിൻ്റെ നിജസ്ഥിതി വെളിപ്പെടുത്താനും വേണ്ടിയാണ് ഇന്ന് പാലായിലെ മാധ്യമങ്ങളെ കാണുന്നത്.

ഞാൻ താമസിക്കുന്ന പ്രദേശത്ത് ഞാൻ കൂടി ഉപയോഗിക്കുന്ന റോഡ് പാലായിൽ നിന്നും അടുത്ത നാളിൽ വന്ന് താമസിക്കുന്ന ഒരു വക്കീല് റോഡിലെ ഓവുചാല്‍ കെട്ടിയടച്ചു. അതുമൂലം ഇക്കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിൽ എന്റെ വാഹനം അവിടെ നിന്നു പോവുകയും ചെയ്തു. അപ്പോൾ ആ വെള്ളക്കെട്ട് ഒഴിവാക്കുക മാത്രമാണ് ഞാൻ ചെയ്തത്.

കെട്ടി അടച്ച സ്വകാര്യ വ്യക്തിയുടെ മകളെയും ഭാര്യയെയും ലൈംഗിക ഉദ്ധേശത്തോടെ പെരുമാറി എന്ന നിലയിൽ പാലാ പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാർ വ്യാജമൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് എനിക്കെതിരെയും നാട്ടുകാരനായ അറുപത്തിയഞ്ചുകാരനെതിരെയും പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

  എന്റെ നേതൃത്വത്തിൽ ഓവുചാൽ തുറന്നു വിട്ട സമയത്ത് പോലീസ് അവിടെ എത്തിയിരുന്നു. പോലീസ് കാര്യങ്ങൾ കണ്ടു ബോധ്യപ്പെട്ടതാണ്.

 എന്നിട്ടും ഈ പോക്സോ ആരോപണം തെറ്റാണെന്ന് അറിയാവുന്ന പോലീസ് പ്രാധമിക അന്വേഷണം പോലും നടത്താതെ കേസെടുത്തു എന്നത് എന്തിന്റെ സ്വാധീനത്തിലാണ് എന്നത് അന്വേഷിക്കണം. 

രാഷ്ട്രിയമായ സ്വാധീനിത്തിന്റെയോ സാമ്പത്തികമായ സ്വാധീനത്തിന്റെയോ അടിസ്ഥാനത്തിലാണ് കേസ് എടുത്തത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

 അടിയന്തരമായി ആഭ്യന്തര വകുപ്പ് ഇടപെട്ട് ഈ കള്ളകേസ് പിൻവലിക്കണമെന്ന് മാത്രമാണ് അഭ്യർത്ഥിക്കുന്നത്.

 കേരളത്തിൽ നിരവധി ആളുകൾ ഇത്തരത്തിലുള്ള വ്യാജ പോക്സോ കേസിൽ കുടുങ്ങിട്ടുണ്ട് അവർക്കുവേണ്ടി കൂടിയാണ് സംസാരിക്കുന്നത്.

 ഞാൻ ഇപ്പോൾ മാത്രമല്ല ഇതിനുമുമ്പും ഈ വിഷയം ഉയർത്തി കാട്ടിയിട്ടുണ്ട് സ്ത്രീയെ ആരെങ്കിലും അധിക്ഷേപിച്ചാൽ തീർച്ചയായും കേസെടുക്കണം.

 അതുപോലെ തന്നെ പുരുഷനെതിരെ ആരെങ്കിലും വ്യാജ പരാതി കൊടുത്ത് പോക്സോ കേസെടുപ്പിച്ചാൽ പരാതി സത്യസന്ധമല്ലെങ്കിൽ വ്യാജ പരാതിക്കാരിക്കെതിരെ നടപടിയെടുക്കുന്ന ഒരു നിയമം കൂടി പാസായാൽ ഇത്തരത്തിലുള്ള കള്ള കേസുകൾ ഒഴിവാകും.

Post a Comment

0 Comments

MORE STORIES

പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 6-ൽ ആറാം സ്ഥാനം നേടിയ മൈഥിലി ശാമിന്റെ വീട്ടിലെത്തി മീനച്ചിൽ ഗ്രാമ പഞ്ചായത്ത് 12 -ാം വാർഡ് മെമ്പർ ശ്രീമതി ബിൻസി വേട്ടോത്തുകുന്നേൽ, ശ്രീ ഷിബു പൂവേലിൽ , ഷാജിമോൻ വെള്ളപ്പാട്ട് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു . മികച്ച സംഗീതപ്രകടനത്തിലൂടെ ശ്രദ്ധേയയായ മൈഥിലിയെ അഭിനന്ദിക്കുകയും തുടർന്നുള്ള സംഗീതയാത്രയ്ക്ക് എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുകയും ചെയ്തു.
സണ്ണി കപിക്കാടിനെതിരെ പരാതി നൽകി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി
ഒരു നൂറ്റാണ്ടിനപ്പുറത്തെ ചരിത്രത്തിന്റെ ഓർമകൾക്ക് പുതുജീവൻ നൽകി കുന്നോന്നിയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം.
കോട്ടയത്ത് എക്സൈസ് കമ്മിഷണറുടെ മിന്നൽ പരിശോധന; ഡ്രൈഡേ ദിനത്തിൽ ബാറുകളിലെത്തി ‘മദ്യം വാങ്ങി’ എക്സൈസ് കമ്മിഷണറും വിജിലൻസ് ഓഫിസറും ; കോട്ടയം ഉന്നത ഉദ്യോഗസ്ഥൻ്റെയും നിരവധി ഉദ്യോഗസ്ഥരുടെയും ചങ്ങനാശേരിയിലെ ബാർ ഉടമയുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു ; നടപടികൾ ശക്തമാക്കി എക്സൈസ് കമ്മിഷണറും വിജിലൻസും
ഈരാറ്റുപേട്ടയിൽ വെച്ച് നഷ്ടപ്പെട്ട ഒന്നേകാൽ ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തിരികെ നൽകി..
പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും എട്ടു നോമ്പ് ആചരണവും 415 -ാമത് കല്ലിട്ട തിരുനാളും നാളെ മുതൽ ആരംഭിക്കുന്നു.
ചിറ്റടി ഇടക്കുന്നം റോഡിലെ വട്ടക്കാവ് പാലക്കാതടത്തിൽ സ്വകാര്യ ബസ് മറിഞ്ഞു.
ആത്മവിശ്വാസമാണ് വിജയത്തിലേക്കുള്ള വഴി; ‘ഫോമോ’യെ അകറ്റിനിർത്തണം: എയർ കൊമഡോർ പ്രശാന്ത് നായർ**കോട്ടയം:** *ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ മാത്രമല്ല, പുതിയൊരു കവാടം തന്നെ തുറക്കപ്പെടാം.* ജീവിതത്തിലെ തിരിച്ചടികളെയും നഷ്ടപ്പെടുന്ന അവസരങ്ങളെയും നിരാശയോടെ കാണാതെ പുതിയ സാധ്യതകളിലേക്കുള്ള വഴിയായി കാണണമെന്ന് ഇന്ത്യൻ വ്യോമസേനയിലെ എയർ കൊമഡോർ പ്രശാന്ത് നായർ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.ഐഐഐടി കോട്ടയത്ത് ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച **‘ഫുട്പ്രിന്റ്സ് ഓൺ ദ കോസ്മോസ്’** പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സ്വന്തം കഴിവുകളിലും തീരുമാനങ്ങളിലും വിശ്വാസമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ നേട്ടങ്ങളുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്ത് അവസരങ്ങൾ നഷ്ടപ്പെടുമോയെന്ന ഭയത്തിൽ — **ഫിയർ ഓഫ് മിസ്സിങ് ഔട്ട് (FOMO)** — ജീവിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.“ഓരോരുത്തർക്കും അവരുടേതായ യാത്രയും സമയവുമുണ്ട്. ഒരു അവസരം നഷ്ടപ്പെട്ടാൽ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടതില്ല. അടഞ്ഞുപോയ ഒരു വാതിലിനപ്പുറം നമ്മെ കാത്ത് കൂടുതൽ മികച്ചൊരു അവസരമുണ്ടാകാം,” എന്ന സന്ദേശമാണ് അദ്ദേഹം വിദ്യാർഥികളുമായി പങ്കുവെച്ചത്.**ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം**, ഐഇഇഇ എംടിടി-എസ്, എപി-എസ് സ്റ്റുഡന്റ് ബ്രാഞ്ച് ചാപ്റ്ററുകൾ, ഐഇഇഇ എപി-എസ് കേരള ചാപ്റ്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി **ഐഡിയത്തോൺ – ഫുട്പ്രിന്റ്സ് ഓൺ ദ കോസ്മോസ്**, ബഹിരാകാശ ക്വിസ് എന്നിവയും സംഘടിപ്പിച്ചു. ബഹിരാകാശം, സാങ്കേതികവിദ്യ, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചു. മികച്ച മൂന്ന് ടീമുകൾക്കായി **10,000 രൂപയുടെ സമ്മാനത്തുകയും** പ്രഖ്യാപിച്ചിരുന്നു.ബഹിരാകാശ സ്വപ്നങ്ങൾക്കൊപ്പം ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള സന്ദേശവും പകർന്നുനൽകിയ എയർ കൊമഡോർ പ്രശാന്ത് നായരുടെ പ്രഭാഷണം വിദ്യാർഥികൾക്ക് പ്രചോദനമായി.
മുക്കൂട്ടുതറയിൽ കാർ  ബൈക്കുമായി കൂട്ടിയിടിച്ച് അപകടം: .വെച്ചൂച്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു,