Hot Posts

6/recent/ticker-posts

പ്രളയബാധിത പൂഞ്ഞാർ തെക്കേക്കരയെ അവഗണിച്ച പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ നടപടി പ്രതിഷേധാർഹം പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് സമിതി

ഇന്നലെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.കെ. ബഷീർ ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ, തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്‌തിട്ടും പഞ്ചായത്ത് സന്ദർശിക്കാനോ ദുരിതബാധിതരെ നേരിൽ കാണാനോ തയ്യാറാകാതിരുന്നത് അത്യന്തം ദുഃഖകരവും പ്രതിഷേധാർഹവുമാണെന്ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി അറിയിച്ചു..ദുരന്തത്തിൽ രണ്ട് ജീവനുകൾ നഷ്ടപ്പെട്ടതിനു പുറമെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായ സാഹചര്യത്തിൽ, പ്രദേശത്തെ ജനപ്രതിനിധികളുമായി സംസാരിക്കാനോ സ്ഥിതിഗതികൾ വിലയിരുത്താനോ പോലും മന്ത്രി തയ്യാറായില്ല. എന്നാൽ തൊട്ടടുത്തുള്ള ഈരാറ്റുപേട്ടയിൽ മന്ത്രി സന്ദർശനം നടത്തുകയും ചെയ്തു‌. ഒരേ പ്രദേശത്ത്, ഒരേ ദുരന്തത്തിൻ ഭാഗമായി ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഇത്തരത്തിൽ വ്യത്യസ്‌തമായ സമീപനം സ്വീകരിച്ചത് ഗൗരവമായി കാണുന്നു..പി.കെ. ബഷീർ മുസ്ലിം ലീഗിൻ് മാത്രം മന്ത്രിയല്ല; അദ്ദേഹം കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. ഒരു സംസ്ഥാന മന്ത്രിയുടെ ഭാഗത്തുനിന്ന് ദുരന്തബാധിതരായ ജനങ്ങളോട് രാഷ്ട്രീയമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ വിവേചനം ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ല.പ്രളയത്തിലും ഉരുൾപൊട്ടലിലുംപ്പെട്ട ജനങ്ങൾക്ക് അടിയന്തര സഹായവും സർക്കാർ ഇടപെടലും ആവശ്യമായ സമയത്ത്, ദുരിതബാധിത പ്രദേശങ്ങളെ പോലും തരംതിരിച്ച് കാണുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണം. ദുരന്തബാധിതരുടെ വേദനയ്ക്ക് രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒരേ പരിഗണന നൽകുക എന്നത് സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണ്..പൂഞ്ഞാർ തെക്കേക്കരയിൽ രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്‌തിട്ടും മന്ത്രിയുടെ ഭാഗത്തുനിന്ന് യാതൊരു സന്ദർശനമോ നേരിട്ടുള്ള ഇടപെടലോ ഉണ്ടായിട്ടില്ലെന്നത് പ്രദേശത്തെ ജനങ്ങളോടുള്ള അവഗണനയായി മാത്രമേ കാണാനാകു!

മന്ത്രിയുടെ ഈ നടപടിയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധ ക്ഷണിക്കാനും മന്ത്രിയുടെ നടപടിയിൽ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.ദുരന്തബാധിതരായ പൂഞ്ഞാർ തെക്കേക്കരയിലെ ജനങ്ങളോടുള്ള അവഗണന അവസാനിപ്പിച്ച്, പഞ്ചായത്തിലെ ദുരന്തബാധിത പ്രദേശങ്ങൾ മന്ത്രി അടിയന്തരമായി സന്ദർശിക്കുകയും ആവശ്യമായ സർക്കാർ സഹായവും പുനരധിവാസ നടപടികളും ഉറപ്പാക്കുകയും ചെയ്യണമെന്ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം