ഭർത്താവിൻ്റെ മൃതദേഹം വീട്ടിൽ നിന്നും എടുത്തപ്പോൾ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു *, മരണമടഞ്ഞ ഭർത്താവിൻ്റെ മൃതദേഹം വീട്ടിൽ നിന്നും എടുത്തപ്പോൾ ഭാര്യ കുഴഞ്ഞ് വീണു മരിച്ചു. കഴിഞ്ഞ ദിവസം മരണമടഞ്ഞ പാലാ വാഴയിൽ കുര്യൻ ജോസഫ് കുര്യച്ചന്റെ (73) മൃത സംസ്ക്കാര ശുശ്രുഷകൾ ഇന്നായിരുന്നു.ഇന്ന് പാലാ പുത്തൻപള്ളി കുന്നിലുള്ള ഭവനത്തിൽ നിന്നും മൃത ദേഹം എടുത്തപ്പോൾ ഭാര്യ ഷേർളി (71) കുഴഞ്ഞു വീഴുകയായിരുന്നു..ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഭർത്താവിന്റെ സംസ്‌ക്കാര ചടങ്ങ് നടന്നു കൊണ്ടിരിക്കുമ്പോളാണ് ഭാര്യ ഷേർളി മരിച്ച വിവരം ഫോണിലൂടെ അറിയുന്നത് .ഷേർളിയുടെ
സംസ്ക്‌കാര ശുശ്രുഷകൾ 18 നു 11 മണിക്ക് പാലാ പുത്തന്‌പള്ളിയിൽ നടക്കും.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല