Hot Posts

6/recent/ticker-posts

ജാനകിയമ്മ ടീച്ചറുടെ ജന്മശതാബ്ദി ആഘോഷവും ബാലികാശ്രമ വാർഷികവും പയപ്പാറിൽ നടന്നു

ജാനകി ബാലികാശ്രമത്തിന്റെ രക്ഷാധികാരിയും സാമൂഹിക സേവന രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ എം.ജി. ജാനകിയമ്മ ടീച്ചറുടെ ജന്മശതാബ്ദി ആഘോഷവും ബാലികാശ്രമത്തിന്റെ വാർഷികാഘോഷവും പയപ്പാറിൽ സമുചിതമായി നടന്നു.

ജാനകി ബാലികാശ്രമത്തിൽ സംഘടിപ്പിച്ച ചടങ്ങ് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.വർഷങ്ങളായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജാനകിയമ്മ ടീച്ചർ നടത്തിയ മാതൃകാപരമായ സേവനപ്രവർത്തനങ്ങൾ ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. വിദ്യാഭ്യാസം, ചികിത്സ, ഉപജീവനം തുടങ്ങിയ ആവശ്യങ്ങൾക്കായി നിരവധി പേർക്ക് ടീച്ചർ താങ്ങായി നിന്നിട്ടുണ്ടെന്നും, സേവനവും കരുണയും മുഖമുദ്രയാക്കിയ ജീവിതമായിരുന്നു ടീച്ചറുടേതെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

അഡ്വ. കെ. ആർ. ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജാനകി ബാലികാശ്രമം പ്രസിഡൻ്റ് കെ. എ. ഗോപിനാഥ് സ്വാഗതം ആശംസിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വർക്കിങ് പ്രസിഡന്റ് വി. ആർ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി.ജാനകിയമ്മ ടീച്ചറുടെ ജന്മശതാബ്ദിയുടെ ഭാഗമായി പുതിയ സ്‌മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മവും ചടങ്ങിൽ നടന്നു. ടീച്ചറുടെ നിസ്വാർത്ഥ സേവനങ്ങളെ ആദരിക്കുന്നതിനായി വിവിധ അനുമോദന ചടങ്ങുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. . കെ. എൻ. ആർ. നമ്പൂതിരി, ഡോ. എൻ. കെ. മഹാദേവൻ, ലിൻ്റൻ ജോസഫ്, അഡ്വ. നാരായണൻ നമ്പൂതിരി,. ജനാർദ്ദന കൈമൾ, സദാശിവൻ സി.ജി., അഡ്വ. എസ്. ഹരി മഞ്ഞകടമ്പിൽ,. ബി. രാമചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

രാവിലെ വിവിധ പരിപാടികൾക്ക് ശേഷം നടന്ന സ്നേഹസദ്യയോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം