Hot Posts

6/recent/ticker-posts

മാധ്യമ പ്രവർത്തനത്തിന് സത്യ സന്ധതയുടെയും ,നേരിന്റെയും പുത്തൻമാനങ്ങൾ നൽകിയാണ് പാലാ മീഡിയാ അക്കാദമിയുടെ മുന്നോട്ടുള്ള ഗമനമെന്ന് പാലാ നഗരസഭാധ്യക്ഷ മായാ രാഹുൽ

പാലാ :മാധ്യമ പ്രവർത്തനത്തിന് സത്യ സന്ധതയുടെയും ,നേരിന്റെയും പുത്തൻമാനങ്ങൾ നൽകിയാണ് പാലാ മീഡിയാ അക്കാദമിയുടെ  മുന്നോട്ടുള്ള ഗമനമെന്ന് പാലാ നഗരസഭാധ്യക്ഷ മായാ രാഹുൽ അഭിപ്രായപ്പെട്ടു .പാലാ മീഡിയാ അക്കാദമിയുടെ ഓണാഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മായാ രാഹുൽ .

മീഡിയാ രംഗത്ത് അനഭിലഷണീയമായ പ്രവർത്തികൾ പെരുകുമ്പോൾ മീഡിയാ അക്കാദമിയിലെ അംഗങ്ങൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി നേരിന്റെ മാർഗം തെരഞ്ഞെടുക്കുന്നത് പൊതുപ്രവർത്തകർക്കാകെ ഗുണകരമാണെന്നും അവർ ചൂണ്ടി കട്ടി .പാലായിൽ രജിസ്‌ട്രേഷനുള്ള കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്ന ഏക പത്ര പ്രവർത്തക കൂട്ടായ്മയായി മീഡിയാ അക്കാദമിക്ക് മാറുവാൻ സാധിക്കുന്നതുന പാലായിലെ നല്ലവരായ നിങ്ങളെ പോലുള്ളവരുടെ പിന്തുണകൊണ്ടാണെന്നു മീഡിയാ അക്കാദമിയുടെ പ്രസിഡണ്ട് ഫാദർ ജോർജ് നെല്ലിക്ക ചെരുവ് പുരയിടം അഭിപ്രായപ്പെട്ടു.ഓണാഘോഷ പരിപാടിയിൽ അധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

പുതിയ ചെയർപേഴ്‌സൺ മായാ രാഹുലിന് മീഡിയാ അക്കാദമി മെമന്റോ നൽകി ആദരിച്ചു .തങ്കച്ചൻ പാലാ സ്വാഗതവും ;ബിബിൻ ഹോട്ടൽ ന്യൂസ് കൃതജ്ഞതയും അർപ്പിച്ചു സംസാരിച്ചു .

മുൻ ചെയർ പേഴ്‌സൺമാരായ ബിജി ജോജോ കുടക്കച്ചിറ;ജോസിന് ബിനോ ;മുൻ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ;പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജിത പ്രകാശ് ;ടോണി തൈപ്പറമ്പിൽ ;കൗൺസിലർമാരായ ജിജി ബൈജു ;റൂബി ആന്റോ ;സനിൽ രാഘവൻ ;ബിജു മാത്യൂസ് ;ലിസിക്കുട്ടി മാത്യു ;ജോർജുകുട്ടി ചെറുവള്ളി ;ബിജു പാലൂപ്പടവൻ ;ജോസുകുട്ടി പൂവേലി ;ജോയി കളരിക്കൽ ;സജി മഞ്ഞക്കടമ്പിൽ ;ബെന്നി വെള്ളരിങ്ങാട്ട് ജോഷി വട്ടക്കുന്നേൽ എന്നിവർ സന്നിഹിതരായിരുന്നു .

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം