വിളക്കുമരുത്: മീനച്ചിൽ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ വിഷ്ണു സോമൻ പാലത്തിനാൽ, ജിഷ്‌ണു സോമൻ , അൻസിൽ ബിജു, അക്ഷയ് ,ഗൗരി ശങ്കർ, അശ്വിൻ കെ . ഉദയൻ, റിനുമോൻ എന്നീ യുവാക്കളുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. പ്രദേശത്തെ കുട്ടികളും യുവാക്കളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു.
വാർഡ് മെമ്പർ ബിൻസി വട്ടോത്തുകുന്നേൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഇവരുടെ സ്നേഹവും ഐക്യവും നാടിന് അഭിമാനമാണെന്നും മാതൃകാ പരമായ ഇത്തരം പ്രവൃത്തികൾക്ക് തൻ്റെ എല്ലാ പിൻതുണയും ഉണ്ടാവുമെന്നും മെമ്പർ പറഞ്ഞു . പാരമ്പര്യവും ഐക്യവും സൗഹൃദവും വിളിച്ചോതുന്ന വിവിധ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിച്ചത്.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-വിനോദ പരിപാടികൾ അരങ്ങേറി. പരസ്പര സ്നേഹവും സഹകരണവും പങ്കുവെച്ച് വിവിധ പ്രായക്കാരെ ഒരുമിപ്പിക്കാൻ ആഘോഷത്തിന് സാധിച്ചു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല