Hot Posts

6/recent/ticker-posts

സബ്ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി...ആധാർ കാർഡ് തിരികെ വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ.

 സബ്ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി, കസ്റ്റഡിയിൽ എടുത്തപ്പോൾ വാങ്ങിവച്ച ആധാർ കാർഡ് തിരികെ വാങ്ങാൻ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ, പൊലീസുകാർ തിരിച്ചറിഞ്ഞില്ല. ആലുവ സബ് ജയിലിൽനിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അസം സ്വദേശി മധുർജ്യ സോനോവാൾ (28) ആണ് ജയിൽ ചാടി ഒരു മണിക്കൂറിനുള്ളിൽ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ, പൊലീസുകാർ ആരും തിരിച്ചറിയുകയോ പിടികൂടുകയോ ചെയ്തില്ല. അതേസമയം, ഒരുപൊലീസുകാരനെ കണ്ടപ്പോൾ തന്നെ തിരിച്ചറിയുമോ എന്ന സംശയത്തിൽ മധുർജ്യ ഓടി രക്ഷപ്പെട്ടു. ആലുവ സബ്ജയിൽ നിന്നും കഴിഞ്ഞ ദിവസമാണ് സോനോവാൾ ജയിൽ ചാടിയത്.എടത്തലയിൽ നിന്നു മോഷ്ടിച്ച 9 മൊബൈൽ ഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച പെരുമ്പാവൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. എടത്തലയിലെ അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നായിരുന്നു കേസ്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ആധാർ കാർഡ് പെരുമ്പാവൂർ പൊലീസ് വാങ്ങിവെച്ചിരുന്നു. അതു തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച 4.30നു ജയിൽ ചാടിയ ഇയാൾ 5.30ന് പെരുമ്പാവൂർ സ്റ്റേഷനിൽ ചെന്നത്. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ പ്രതിയെ തിരിച്ചറിഞ്ഞില്ല. പക്ഷേ, മറ്റൊരു പൊലീസുകാരനെ കണ്ടപ്പോൾ തന്നെ തിരിച്ചറിയുമെന്ന് സംശയം തോന്നിയ മധുർജ്യ കാർഡ് വാങ്ങാൻ നിൽക്കാതെ ഇറങ്ങിയോടി. പൊലീസ് പിന്തുടർന്നില്ല.വീണ്ടും കുറെ സമയം കൂടി ഇയാൾ പെരുമ്പാവൂർ ടൗണിൽ ഉണ്ടായിരുന്നു. പരിചയമുള്ള ഒരു മൊബൈൽ ഫോൺ ഷോപ്പിലെത്തി നാട്ടിലേക്കു പോകാനാണെന്നു പറഞ്ഞു പണം കടം ചോദിച്ചതായും അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. എന്നാൽ, കടയുടമ പണം കൊടുത്തിരുന്നില്ല. സബ് ജയിലിൽ ധരിച്ചിരുന്ന മഞ്ഞ ടീ ഷർട്ടും കാവി മുണ്ടുമാണ് പെരുമ്പാവൂരിൽ എത്തുമ്പോഴും ധരിച്ചിരുന്നത്.പ്രതി രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ എഡിജിപി റിപ്പോർട്ട് തേടി.

അദ്ദേഹത്തിന്റെ്റെ നിർദേശ പ്രകാരം ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി. സൂപ്രണ്ടിനോടു വിശദീകരണം ആവശ്യപ്പെട്ടു. സബ് ജയിലിൽ മധുർജ്യയെ പാർപ്പിച്ചിരുന്ന 10-ാം നമ്പർ സെല്ലിന്റെ ചുമതലയുള്ള വാർഡന്മാർക്ക് എതിരെ ഉടൻ നടപടി ഉണ്ടായേക്കും. മതിൽക്കെട്ടും 24 മണിക്കൂർ കാവലുമുള്ള ജയിലിൽ നിന്നു മധുർജ്യ രക്ഷപ്പെട്ടതു സംബന്ധിച്ച ദുരൂഹത നീങ്ങിയിട്ടില്ല.

Post a Comment

0 Comments

MORE STORIES

പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 6-ൽ ആറാം സ്ഥാനം നേടിയ മൈഥിലി ശാമിന്റെ വീട്ടിലെത്തി മീനച്ചിൽ ഗ്രാമ പഞ്ചായത്ത് 12 -ാം വാർഡ് മെമ്പർ ശ്രീമതി ബിൻസി വേട്ടോത്തുകുന്നേൽ, ശ്രീ ഷിബു പൂവേലിൽ , ഷാജിമോൻ വെള്ളപ്പാട്ട് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു . മികച്ച സംഗീതപ്രകടനത്തിലൂടെ ശ്രദ്ധേയയായ മൈഥിലിയെ അഭിനന്ദിക്കുകയും തുടർന്നുള്ള സംഗീതയാത്രയ്ക്ക് എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുകയും ചെയ്തു.
സണ്ണി കപിക്കാടിനെതിരെ പരാതി നൽകി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി
ഒരു നൂറ്റാണ്ടിനപ്പുറത്തെ ചരിത്രത്തിന്റെ ഓർമകൾക്ക് പുതുജീവൻ നൽകി കുന്നോന്നിയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം.
കോട്ടയത്ത് എക്സൈസ് കമ്മിഷണറുടെ മിന്നൽ പരിശോധന; ഡ്രൈഡേ ദിനത്തിൽ ബാറുകളിലെത്തി ‘മദ്യം വാങ്ങി’ എക്സൈസ് കമ്മിഷണറും വിജിലൻസ് ഓഫിസറും ; കോട്ടയം ഉന്നത ഉദ്യോഗസ്ഥൻ്റെയും നിരവധി ഉദ്യോഗസ്ഥരുടെയും ചങ്ങനാശേരിയിലെ ബാർ ഉടമയുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു ; നടപടികൾ ശക്തമാക്കി എക്സൈസ് കമ്മിഷണറും വിജിലൻസും
ഈരാറ്റുപേട്ടയിൽ വെച്ച് നഷ്ടപ്പെട്ട ഒന്നേകാൽ ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തിരികെ നൽകി..
പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും എട്ടു നോമ്പ് ആചരണവും 415 -ാമത് കല്ലിട്ട തിരുനാളും നാളെ മുതൽ ആരംഭിക്കുന്നു.
ചിറ്റടി ഇടക്കുന്നം റോഡിലെ വട്ടക്കാവ് പാലക്കാതടത്തിൽ സ്വകാര്യ ബസ് മറിഞ്ഞു.
ആത്മവിശ്വാസമാണ് വിജയത്തിലേക്കുള്ള വഴി; ‘ഫോമോ’യെ അകറ്റിനിർത്തണം: എയർ കൊമഡോർ പ്രശാന്ത് നായർ**കോട്ടയം:** *ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ മാത്രമല്ല, പുതിയൊരു കവാടം തന്നെ തുറക്കപ്പെടാം.* ജീവിതത്തിലെ തിരിച്ചടികളെയും നഷ്ടപ്പെടുന്ന അവസരങ്ങളെയും നിരാശയോടെ കാണാതെ പുതിയ സാധ്യതകളിലേക്കുള്ള വഴിയായി കാണണമെന്ന് ഇന്ത്യൻ വ്യോമസേനയിലെ എയർ കൊമഡോർ പ്രശാന്ത് നായർ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.ഐഐഐടി കോട്ടയത്ത് ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച **‘ഫുട്പ്രിന്റ്സ് ഓൺ ദ കോസ്മോസ്’** പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സ്വന്തം കഴിവുകളിലും തീരുമാനങ്ങളിലും വിശ്വാസമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ നേട്ടങ്ങളുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്ത് അവസരങ്ങൾ നഷ്ടപ്പെടുമോയെന്ന ഭയത്തിൽ — **ഫിയർ ഓഫ് മിസ്സിങ് ഔട്ട് (FOMO)** — ജീവിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.“ഓരോരുത്തർക്കും അവരുടേതായ യാത്രയും സമയവുമുണ്ട്. ഒരു അവസരം നഷ്ടപ്പെട്ടാൽ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടതില്ല. അടഞ്ഞുപോയ ഒരു വാതിലിനപ്പുറം നമ്മെ കാത്ത് കൂടുതൽ മികച്ചൊരു അവസരമുണ്ടാകാം,” എന്ന സന്ദേശമാണ് അദ്ദേഹം വിദ്യാർഥികളുമായി പങ്കുവെച്ചത്.**ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം**, ഐഇഇഇ എംടിടി-എസ്, എപി-എസ് സ്റ്റുഡന്റ് ബ്രാഞ്ച് ചാപ്റ്ററുകൾ, ഐഇഇഇ എപി-എസ് കേരള ചാപ്റ്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി **ഐഡിയത്തോൺ – ഫുട്പ്രിന്റ്സ് ഓൺ ദ കോസ്മോസ്**, ബഹിരാകാശ ക്വിസ് എന്നിവയും സംഘടിപ്പിച്ചു. ബഹിരാകാശം, സാങ്കേതികവിദ്യ, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചു. മികച്ച മൂന്ന് ടീമുകൾക്കായി **10,000 രൂപയുടെ സമ്മാനത്തുകയും** പ്രഖ്യാപിച്ചിരുന്നു.ബഹിരാകാശ സ്വപ്നങ്ങൾക്കൊപ്പം ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള സന്ദേശവും പകർന്നുനൽകിയ എയർ കൊമഡോർ പ്രശാന്ത് നായരുടെ പ്രഭാഷണം വിദ്യാർഥികൾക്ക് പ്രചോദനമായി.
മുക്കൂട്ടുതറയിൽ കാർ  ബൈക്കുമായി കൂട്ടിയിടിച്ച് അപകടം: .വെച്ചൂച്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു,