Hot Posts

6/recent/ticker-posts

കൃഷിനാശം നഷ്‌ടപരിഹാരം ഉടൻ ലഭ്യമാക്കും:മന്ത്രി ടി. സിദ്ദീഖ്

കൃഷിനാശം നഷ്‌ടപരിഹാരം ഉടൻ ലഭ്യമാക്കും:മന്ത്രി ടി. സിദ്ദീഖ്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ പി. എ ഷെമീറിൻ്റെ നേതൃത്വത്തിൽ ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി സമർപ്പിച്ച നിവേദനം പരിഗണിച്ച് മന്ത്രി 

കാഞ്ഞിരപ്പള്ളി : പ്രകൃതിക്ഷോഭങ്ങൾ വഴി വിളകൾക്കുണ്ടായ കൃഷിനാശങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക ഉടൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ: ടി സിദ്ദീഖ് പറഞ്ഞു. കൃഷിനാശത്തിനുള്ള നഷ്‌ടപരിഹാരത്തു ക 2021 ഒക്ടോബർ 16 മുതലുള്ളത് നൽകുവാനുണ്ട്. 90 കോടി രൂപയുടെ കുടിശ്ശികയാണ് ഈയിനത്തിലുള്ളത്.
സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി പ്രകാരം കർഷകർക്ക് 32 കോടിയലധികം തുക നഷ്ടപരിഹാരമായി നൽകുവാനുണ്ട് . 2026 മെയ് 04 ന് ശേഷമുള്ള തുകയാണിത്. രണ്ടു പദ്ധതികളിലുമായി 122 കോടിയിലധികം തുകയാണ് കർഷകർക്ക് നൽകുവാനുള്ളത് .
നെൽസംഭരണം ചെയ്ത വകയിലുണ്ടായിരുന്ന ഭീമമായ കുടിശ്ശിക തുക കൊടുത്തുതീർത്തു വരുന്നെന്നും വന്യജീവിശല്യം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികൾസ്വീകരിക്കുമെന്നും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ പി. എ ഷെമീറിൻ്റെ നേതൃത്വത്തിൽ ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി സമർപ്പിച്ച നിവേദനം പരിഗണിച്ച് മന്ത്രി കൂട്ടിച്ചേർത്തു. ഫാർമേഴ്സ് സൊസൈറ്റി രക്ഷാധികാരി ജോളി മടുക്കക്കുഴി , സെക്രട്ടറി റെജി പടിഞ്ഞാറേ മുറി, ട്രഷറർ മനോജ് കപ്പലുമാക്കൽ, കാഞ്ഞിരപ്പള്ളി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് ജോർഡിൻ കിഴക്കേത്തലയ്ക്കൽ, ജോസ് ജോർജ് താഴത്തു തകടിയേൽ, ബിജു ചക്കാല എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്..

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം