കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ജോയ്സ് മേരി ആന്റണി വനിതാ സെൽ ഉദ്ഘാടനം നിർവഹിച്ച് ഉദ്ഘാടന പ്രസംഗം നടത്തി.അവസരങ്ങൾ തേടിവരുന്നതല്ല; അവ പിടിച്ചെടുക്കുകയും അതിനായി പ്രയത്നിക്കുകയും വേണം. അതിന് സ്ഥിരോത്സാഹവും ധൈര്യവും ആവശ്യമാണ്” എന്ന ഇന്ദിരാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നേരിടാൻ വിദ്യാർത്ഥിനികളെ അവർ ആഹ്വാനം ചെയ്തു.വനിതാ സെൽ കോ-ഓർഡിനേറ്റർ ശ്രീമതി സ്മിത ക്ലാരി ജോസഫ് സ്വാഗതം ആശംസിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള ആശംസകൾ നേർന്നു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല