Hot Posts

6/recent/ticker-posts

കേരള കോളേജ് സ്പോർട്സ് ലീഗ് വോളിബോൾ കിരീടം സെന്റ് തോമസ് കോളേജ് പാലായ്ക്ക്

കേരള കോളേജ് സ്പോർട്സ് ലീഗ് വോളിബോൾ കിരീടം സെന്റ് തോമസ് കോളേജ് പാലായ്ക്ക് 

തിരുവനന്തപുരം: ഡറ്റക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്‌സ് നടത്തിയ പ്രഥമ കേരള കോളേജ് സ്പോർട്സ് ലീഗ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. ഇന്നലെ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ബിഷപ്പ് മൂർ കോളേജ്, മാവേലിക്കരയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സെന്റ് തോമസ് കോളേജ് കിരീടവും ഒരു ലക്ഷം രൂപാ സമ്മാനത്തുകയും സ്വന്തമാക്കിയത്. സ്കോർ 20-25, 25-18, 34-32, 25-22. ആദ്യ സെറ്റ് മുതൽ തന്നെ ഇരു ടീമുകളും മികച്ച പോരാട്ടം കാഴ്ചവെച്ച ഫൈനൽ ആവേശകരമായ മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ആദ്യ സെറ്റ് കൈവിട്ട സെന്റ് തോമസ് തുടർന്നുള്ള മൂന്ന് സെറ്റുകൾ വിജയിച്ചാണ് ജേതാക്കളായത്. നിർണായക ഘട്ടങ്ങളിൽ മികച്ച ടീം വർക്ക്, ആക്രമണ മികവ്, പ്രതിരോധം എന്നിവ പുറത്തെടുത്ത സെന്റ് തോമസ് കോളേജ് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ച് ചരിത്രനേട്ടം സ്വന്തമാക്കി. പാലാ സെന്റ് തോമസ്സിലെ ബ്ലോക്കർ നവനീത് ആണ് ഫൈനലിലെ മികച്ച താരം. 
സെമിഫൈനലിൽ സെന്റ് ജോർജ് കോളേജ്, അരുവിത്തുറയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് സെന്റ് തോമസ് ഫൈനലിൽ പ്രവേശിച്ചത് (സ്കോർ 25-23, 25-18, 16-25, 25-15). ക്വാർട്ടർ ഫൈനലിൽ മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് വിജയിച്ചാണ് സെമിഫൈനലിലേക്ക് മുന്നേറിയത്.
ലീഗ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ച സെന്റ് തോമസ് കോളേജ് ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുടയെയും, പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിനെയും അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിനെയും പരാജയപ്പെടുത്തിയാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയത്.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ സെന്റ് ജോർജ് കോളേജ്, അരുവിത്തുറ, ഹോളി ഗ്രേസ് കോളേജ്, മാളയെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിലെ മികച്ച സെറ്ററായി പാലാ സെന്റ് തോമസ്സിലെ ക്യാപ്റ്റൻ അലി അക്ബറും, മികച്ച അറ്റാക്കറായി ജെബിൻ ജയിംസ് (പാലാ സെന്റ് തോമസ്), മികച്ച യൂണിവേഴ്സൽ അറ്റാക്കറായി ജോം ജോസഫ് (പാലാ സെന്റ് തോമസ്), മികച്ച ലിബറോ സൂര്യ സന്തോഷ് (പാലാ സെന്റ് തോമസ്), മികച്ച ബ്ലോക്കർ ജാസിം (ബിഷപ്പ് മോർ മാവേലിക്കര) ഭാവിയുടെ താരമായി പോൾസ് ടോമി (സെന്റ് ജോർജ് അരുവിത്തുറ) ടൂർണമെന്റിലെ മികച്ച കളിക്കാരൻ ശരൺ (ബിഷപ്പ് മോർ മാവേലിക്കര), മികച്ച സെർവർ ആയി ആയുഷ് (സെന്റ് ജോർജ് അരുവിത്തുറ) എന്നിവരെ തിരഞ്ഞെടുത്തു. 

ടൂർണമെന്റിൽ അപരാജിതരായി വിവിധ സർവകലാശാലകളിലെ ചാമ്പ്യൻ ടീമുകളെ തുടർച്ചയായി കീഴടക്കി നേടിയ ഈ കിരീടം പാലാ സെന്റ് തോമസ് കോളേജിന്റെ വോളിബോൾ മികവിന്റെ മറ്റൊരു പൊൻതൂവലായി. “ചാമ്പ്യന്മാരുടെ ചാമ്പ്യന്മാർ” എന്ന പദവിയോടെയാണ് സെന്റ് തോമസ് കോളേജ് പ്രഥമ കേരള കോളേജ് സ്പോർട്സ് ലീഗ് വോളിബോൾ കിരീടം സ്വന്തമാക്കിയത്. കേരള സ്പോർട്സ് കൗൺസിൽ പരിശീലകൻ ജോബി തോമസിന്റെയും ടീം മാനേജർ ഡോ. ജിൻസ് കാപ്പന്റെയും നേതൃത്വത്തിൽ ആണ് പാലാ സെന്റ് തോമസ് കളത്തിലിറങ്ങിയത്. 

ജേതാക്കൾക്കു ഞായറാഴ്ച കോളേജിൽ നടന്ന സ്വീകരണ യോഗത്തിൽ കോളേജ് മാനേജർ പാലാ രൂപതാ മുഖ്യ വികാരിജനറൽ മോൺ. ഡോ. ജോസഫ് തടത്തിൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടോജി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക വകുപ്പ് മേധാവി ഡോ. ആശിഷ് ജോസഫ്, കോളേജിന്റെ പ്രൈം വോളി ലീഗ് താരം സൂര്യ സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

MORE STORIES

പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 6-ൽ ആറാം സ്ഥാനം നേടിയ മൈഥിലി ശാമിന്റെ വീട്ടിലെത്തി മീനച്ചിൽ ഗ്രാമ പഞ്ചായത്ത് 12 -ാം വാർഡ് മെമ്പർ ശ്രീമതി ബിൻസി വേട്ടോത്തുകുന്നേൽ, ശ്രീ ഷിബു പൂവേലിൽ , ഷാജിമോൻ വെള്ളപ്പാട്ട് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു . മികച്ച സംഗീതപ്രകടനത്തിലൂടെ ശ്രദ്ധേയയായ മൈഥിലിയെ അഭിനന്ദിക്കുകയും തുടർന്നുള്ള സംഗീതയാത്രയ്ക്ക് എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുകയും ചെയ്തു.
സണ്ണി കപിക്കാടിനെതിരെ പരാതി നൽകി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി
ഒരു നൂറ്റാണ്ടിനപ്പുറത്തെ ചരിത്രത്തിന്റെ ഓർമകൾക്ക് പുതുജീവൻ നൽകി കുന്നോന്നിയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം.
കോട്ടയത്ത് എക്സൈസ് കമ്മിഷണറുടെ മിന്നൽ പരിശോധന; ഡ്രൈഡേ ദിനത്തിൽ ബാറുകളിലെത്തി ‘മദ്യം വാങ്ങി’ എക്സൈസ് കമ്മിഷണറും വിജിലൻസ് ഓഫിസറും ; കോട്ടയം ഉന്നത ഉദ്യോഗസ്ഥൻ്റെയും നിരവധി ഉദ്യോഗസ്ഥരുടെയും ചങ്ങനാശേരിയിലെ ബാർ ഉടമയുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു ; നടപടികൾ ശക്തമാക്കി എക്സൈസ് കമ്മിഷണറും വിജിലൻസും
ഈരാറ്റുപേട്ടയിൽ വെച്ച് നഷ്ടപ്പെട്ട ഒന്നേകാൽ ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തിരികെ നൽകി..
പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും എട്ടു നോമ്പ് ആചരണവും 415 -ാമത് കല്ലിട്ട തിരുനാളും നാളെ മുതൽ ആരംഭിക്കുന്നു.
ചിറ്റടി ഇടക്കുന്നം റോഡിലെ വട്ടക്കാവ് പാലക്കാതടത്തിൽ സ്വകാര്യ ബസ് മറിഞ്ഞു.
ആത്മവിശ്വാസമാണ് വിജയത്തിലേക്കുള്ള വഴി; ‘ഫോമോ’യെ അകറ്റിനിർത്തണം: എയർ കൊമഡോർ പ്രശാന്ത് നായർ**കോട്ടയം:** *ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ മാത്രമല്ല, പുതിയൊരു കവാടം തന്നെ തുറക്കപ്പെടാം.* ജീവിതത്തിലെ തിരിച്ചടികളെയും നഷ്ടപ്പെടുന്ന അവസരങ്ങളെയും നിരാശയോടെ കാണാതെ പുതിയ സാധ്യതകളിലേക്കുള്ള വഴിയായി കാണണമെന്ന് ഇന്ത്യൻ വ്യോമസേനയിലെ എയർ കൊമഡോർ പ്രശാന്ത് നായർ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.ഐഐഐടി കോട്ടയത്ത് ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച **‘ഫുട്പ്രിന്റ്സ് ഓൺ ദ കോസ്മോസ്’** പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സ്വന്തം കഴിവുകളിലും തീരുമാനങ്ങളിലും വിശ്വാസമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ നേട്ടങ്ങളുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്ത് അവസരങ്ങൾ നഷ്ടപ്പെടുമോയെന്ന ഭയത്തിൽ — **ഫിയർ ഓഫ് മിസ്സിങ് ഔട്ട് (FOMO)** — ജീവിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.“ഓരോരുത്തർക്കും അവരുടേതായ യാത്രയും സമയവുമുണ്ട്. ഒരു അവസരം നഷ്ടപ്പെട്ടാൽ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടതില്ല. അടഞ്ഞുപോയ ഒരു വാതിലിനപ്പുറം നമ്മെ കാത്ത് കൂടുതൽ മികച്ചൊരു അവസരമുണ്ടാകാം,” എന്ന സന്ദേശമാണ് അദ്ദേഹം വിദ്യാർഥികളുമായി പങ്കുവെച്ചത്.**ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം**, ഐഇഇഇ എംടിടി-എസ്, എപി-എസ് സ്റ്റുഡന്റ് ബ്രാഞ്ച് ചാപ്റ്ററുകൾ, ഐഇഇഇ എപി-എസ് കേരള ചാപ്റ്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി **ഐഡിയത്തോൺ – ഫുട്പ്രിന്റ്സ് ഓൺ ദ കോസ്മോസ്**, ബഹിരാകാശ ക്വിസ് എന്നിവയും സംഘടിപ്പിച്ചു. ബഹിരാകാശം, സാങ്കേതികവിദ്യ, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചു. മികച്ച മൂന്ന് ടീമുകൾക്കായി **10,000 രൂപയുടെ സമ്മാനത്തുകയും** പ്രഖ്യാപിച്ചിരുന്നു.ബഹിരാകാശ സ്വപ്നങ്ങൾക്കൊപ്പം ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള സന്ദേശവും പകർന്നുനൽകിയ എയർ കൊമഡോർ പ്രശാന്ത് നായരുടെ പ്രഭാഷണം വിദ്യാർഥികൾക്ക് പ്രചോദനമായി.
മുക്കൂട്ടുതറയിൽ കാർ  ബൈക്കുമായി കൂട്ടിയിടിച്ച് അപകടം: .വെച്ചൂച്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു,