കോട്ടയം തിരുവഞ്ചൂർ നീലാണ്ടപ്പടിയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ; മരിച്ചത് തിരുവഞ്ചൂർ സ്വദേശിയായ വീട്ടമ്മതിരുവഞ്ചൂർ: പ്രഭാത സവാരിയ്ക്കിറങ്ങിയ വീട്ടമ്മയ്ക്ക് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരുവഞ്ചൂർ സ്വദേശി അനിലിൻ്റെ ഭാര്യ ദീപ (50)യാണ് മരിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 20 ന് പുലർച്ചെയായിരുന്നു സംഭവം. പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ ദീപയെ പിന്നിൽ നിന്നും എത്തിയ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ദീപയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തോളമായി വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ ദിവസം ഇന്ന് രാവിലെയാണ് മരിച്ചത്. അപകടത്തിന് ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. പ്രദേശവാസികളാണ് ദീപയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല