ഈരാറ്റുപേട്ട .മൂന്നിലവ് പഞ്ചായത്തിലെ കടപുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം നോർത്ത് ഹൈക്കോർട്ട് ജംങ്ഷൻ കോമ്പാറാ വെള്ളൂർപുഴി മുഹമ്മദ് സാലിഹ് (19) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.
വിവരം അറിഞ്ഞ ഉടൻ തന്നെ ടീം നന്മക്കൂട്ടം പ്രവർത്തകർ സ്ഥലത്ത് എത്തി, നന്മക്കൂട്ടം പ്രവർത്തകരായ ഹാരിസ് പുളിക്കിൽ, ഹുബൈൽ എന്നിവർ ചേർന്ന് മൃതദേഹം ആറ്റിൽ നിന്നും കണ്ടെടുത്തു
ഫയർ ഫോഴ്സ്, ടീം എമർജൻസി, നാട്ടുകാരും പ്രവർത്തനത്തിൽ പങ്കാളികൾ ആയി.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല