പാലാ നഗരസഭയിലെ അവിശ്വാസം.. കോൺഗ്രസ് കൗൺസിലർമാർക്ക് വിപ്പ് നൽകാൻ തീരുമാനം:പാലാ നഗരസഭയിൽ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചർച്ച ചെയ്യും. 26 അംഗങ്ങളുള്ള നഗരസഭയിൽ യുഡിഎഫിനോ എൽഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. നിലവിൽ കേരള കോൺഗ്രസ് -എം നയിക്കുന്ന എൽഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട്. സ്വതന്ത്ര മുന്നണിയുമായി സ്ഥിരം വാക്കേറ്റത്തിൽ ഏർപ്പെടുന്ന കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസി വിപ്പ് നൽകി. നാളെ നടക്കുന്ന അവിശ്വാസ ചർച്ചയിൽ പങ്കെടുക്കരുതെന്നാണ് വിപ്പ് . നാളെ രാവിലെ 11നാണ് പ്രമേയം ചർച്ച ചെയ്യുന്നത്.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല