ഇന്ത്യയിലെ ആദ്യത്തെ എപ്പിക് ഡോൾബി വിഷൻ അറ്റ്മോസ് സ്ക്രീൻ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വരുന്നു. കണ്ണൂർ ആസ്ഥാനമായുള്ള എസ്.ജെ ഗ്രൂപ്പ് നിർമിക്കുന്ന തിയറ്ററിലാണ് കോട്ടയത്തെ ആദ്യത്തെ പിഎൽഎഫ് (പ്രിമിയം ലാർജ് ഫോർമാറ്റ്) സ്ക്രീൻ വരുന്നത്. ചെന്നൈയിൽ നടന്ന ബിഗ് സിനി എക്സ്സ്പോ 2026ൽ ആണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.ആറു വർഷമായി നിശ്ചലമായ കാഞ്ഞിരപ്പള്ളിയുടെ ചലച്ചിത്രാസ്വാദന വേദിയിലേക്കു വീണ്ടും വെള്ളിത്തിരയുടെ വെളിച്ചം. വർഷങ്ങളായി ഒരു സിനിമ കാണാൻ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടിവന്നിരുന്ന കാഞ്ഞിരപ്പള്ളിയിലെ സിനിമാ പ്രേമികൾക്കുവേണ്ടി ഒന്നല്ല, പുതിയ 3 തിയറ്ററുകളാണു രംഗപ്രവേശം ചെയ്യുന്നത്. കുരിശിങ്കലിൽ പ്രവർത്തിച്ചിരുന്ന ഗ്രാൻഡ് ഓപ്പറ തിയറ്റർ കെട്ടിടത്തിലാണ് സജെ ഗ്രൂപ്പ് 3 തിയറ്ററുകൾ സജ്ജമാക്കുന്നത്.4കെ ദൃശ്യ സാങ്കേതികവിദ്യയും ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനവും ഉൾപ്പെടെയുള്ള ആധുനിക തിയറ്ററുകളാണ് ഒരുക്കുന്നത്. 3 തിയറ്ററുകളിലായി 750 സീറ്റുകളുണ്ടാകും. ജൂലൈയിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡിസംബർ മാസത്തോടെ പ്രവർത്തനം തുടങ്ങാനാണു ലക്ഷ്യമിടുന്നത്. ഇപ്പോൾ പ്രവർത്തനസജ്‌ജമായ സിനിമാ തിയറ്ററുകളില്ലാത്ത കാഞ്ഞിരപ്പള്ളി ടൗണിൽ പുതിയ സിനിമ തിയറ്റർ ഒരുങ്ങുന്നതിന്റെ്റെ ആവേശത്തിലാണ് സിനിമാസ്വാദകർ.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല