ആലപ്പുഴ: നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പോലീസ് പിടികൂടി. തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പത്തനംതിട്ട ആറന്മുള സ്വദേശി സുരേഷ് (24), പത്തനംതിട്ട ആറന്മുള കിഴക്കാട്ട് മോഡിയിൽ ശശി പി. വി മകൻ അച്ചു ശശി (20), പത്തനംതിട്ട ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല ഡിവൈഎസ്പി മഞ്ജുനാഥിന്റെ നിർദേശപ്രകാരം കുത്തിയതോട് പോലീസും ജില്ലാ ലഹരി വിരുദ്ധ സേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് വിൽപ്പനയ്ക്കായി കാത്തുനിൽക്കുകയായിരുന്ന യുവാക്കളെയാണ് പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന നാലു കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല