Hot Posts

6/recent/ticker-posts

പാലാ കടപ്പാട്ടൂർ മഹാദേവർ ക്ഷേത്രത്തിലെ ശ്രീമഹാദേവ തപോവൻ ആഡിറ്റോറിയം മനോജ് ബി നായർ (ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം)ഉദ്ഘാടനം നിർവ്വഹിച്ചു

പാലാ കടപ്പാട്ടൂർ മഹാദേവർ ക്ഷേത്രത്തിലെ ശ്രീമഹാദേവ തപോവൻ ആഡിറ്റോറിയം മനോജ് ബി നായർ (ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം)ഉദ്ഘാടനം നിർവ്വഹിച്ചു

പാലാ കടപ്പാട്ടൂർ മഹാദേവർ ക്ഷേത്രത്തിലെ ശ്രീമഹാദേവ തപോവൻ ആഡിറ്റോറിയം ശ്രീ മനോജ് ബി നായർ (ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം)ഉദ്ഘാടനം നിർവ്വഹിച്ചു.രാവിലെയുള്ള ശുഭ മുഹൂർത്തത്തിൽ 12000 ചതുരശ്രഅടിയുള്ള ശീതികരിച്ച ഹാൾ ഉദ്‌ഘാടനം ചെയ്തപ്പോൾ ഉദ്‌ഘാടകനായ മനോജ് ബി നായർ മുൻ ഭാരവാഹികളായ സി പി ചന്ദ്രൻ നായരെയും അനുസ്മരിച്ചു .

വിവാഹ ആവശ്യങ്ങൾക്കും ആദ്ധ്യാത്മിക ആവശ്യങ്ങൾക്കും ഉപയോഗിക്കത്തക്ക വിധത്തിൽ 12000 സ്ക്വയർ അടി വിസ് തീർണത്തിലാണ് പ്രസ്‌തുത എ .സി ഹാൾ നിർമ്മിച്ചിരിക്കുന്നത്. തികച്ചും ശാന്തമായ ക്ഷേത്രാന്തരീക്ഷത്തിൽ മീനച്ചിലാറിന്റെ തീരത്ത് പ്രകൃതി മനോഹരമായ പശ്ചാത്തലത്തിലാണ് ഈ നിർമ്മിതി നടത്തിയിരിക്കുന്നത്. 1000 ൽ ആധികം ആളുകൾക്ക് ഒരേ സമയം ചടങ്ങുകളിൽ പങ്കെടുക്കാനുള്ള സൗകര്യങ്ങളാണ് ക്രമികരിച്ചിട്ടുള്ളത്. ആയതിനു വേണ്ട വിശാലമായ വാഹന പാർക്കിംഗ് സൗകര്യങ്ങളും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

ക്ഷേത്ര ദർശനത്തിനും, വിവാഹ ആവശ്യങ്ങൾക്കും മറ്റ് ആദ്ധ്യാത്മിക ആവശ്യങ്ങൾക്കും മറ്റുമായി വിദൂര റ്റുമായി വിദൂര സ്‌ഥലങ്ങളിൽ വിശ്രമിക്കുന്നതിനും നിന്നെത്തുന്നവർക്ക് സുരക്ഷിതമായി താമസിക്കുന്നതിനുമായി വിപുലമായ സൗകര്യങ്ങളോടെ നവീകരിച്ച ശ്രീ ശങ്കരാ ഗസ്റ്ഹൗസ് പ്രവർത്തിച്ചു വരുന്നു. പ്രസ്‌തുത ഗസ്റ്ഹൗസ് പൂർണമായും ക്ഷേത്രാന്തരീക്ഷത്തിന് ശാന്തവും പ്രകൃതി മനോഹരവുമായ യോജിച്ച രീതിയിൽ മീനച്ചിലാറിനോട് അഭിമുഖമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. എ. സി. നോൺ എ. സി വിഭാഗങ്ങളിലായി മുപ്പതോളം മുറികൾ നിലവിൽ ഗസ്റ്ഹൗസിൽ ലഭ്യമാണ്. പ്രസ്‌തുത.

ആദ്ധ്യാത്മിക മന്ദിരത്തിന്റെ ഉൽഘാടനത്തിനോട് അനുബന്ധിച്ച് രാവിലെ 9.30 ന് രാമപുരം പദ്‌മനാഭമാരാർ സ്‌മാരക ക്ഷേത്ര വാദ്യകലാ കേന്ദ്രം അവതരിപ്പിക്കുന്ന പഞ്ചവാദ്യം ഉണ്ടായിരുന്നു . 11.15 മുതൽ വാസുദേവം ഭജൻസിന്റെ" നാഥാലയം " എന്ന ഗാനാഞ്ജലിയും  ഉണ്ടായിരുന്നു.

നഗരസഭാ  ചെയർപേഴ്‌സൺ മായ രാഹുൽ ;കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറി സതീഷ് കല്ലകുളം.കെ ഒ  വിജയകുമാർ ;റൂബി ജോസ് (മുത്തോലി പഞ്ചായത്ത്  പ്രസിഡണ്ട് )മുൻസിപ്പൽ കൗൺസിലർമാരായ ദിയ പുളിക്കക്കണ്ടം ;രജിത പ്രകാശ് ;ഗോപിക വാർഡ് മെമ്പർ ;ഹരിദാസ് അടമതറ ;സിജു സി എസ് ;കെ ആർ ബാബു ;സുരേഷ് ഇട്ടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം